ആരാധകർ ആവേശത്തോടെ കാത്തിരുന്ന സൽമാൻ ചിത്രം റേസ് 3 പ്രദർശനത്തിനെത്തി. ചിത്രം വലിയ ദുരന്തമാണെന്നാണ് ആരാധകരുടെ അഭിപ്രായം.
അബ്ബാസ്-മസ്താന് കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ റേസ് സീരീസിന്റെ മൂന്നാംഭാഗമാണ് റേസ് 3. ആദ്യ രണ്ടു ഭാഗങ്ങളിലും നായകൻ സെയ്ഫ് അലിഖാനായിരുന്നു. എന്നാൽ റേസ് 3 യുടെ കഥയ്ക്ക് റേസ് 2,1 ഭാഗങ്ങളുമായി ബന്ധമില്ലാത്തതിനാല്‍ സെയ്ഫ് ചിത്രത്തിൽ നിന്നും പിൻമാറി. അങ്ങനെ നായക വേഷം സൽമാന് ലഭിച്ചു. പക്ഷെ അപ്പോഴും പ്രശ്നങ്ങൾ അവസാനിച്ചില്ല. നിര്‍മാതാക്കളുമായി അബ്ബാസിനും മസ്താന് ബര്മാവാലയ്ക്കും അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. തുടര്‍ന്ന് സല്മാന് ഇടപ്പെട്ടാണ് റേസ് 3 സംവിധാനം ചെയ്യാന്‍ റെമോ ഡിസൂസയെ ഏല്പിച്ചത്.
ഇപ്പോൾ സെയ്ഫിന്റെ ശാപമാണ് ചിത്രത്തിന്റെ പരാജയത്തിന് പിറകിലെന്ന് അദ്ദേഹത്തിന്റെ ആരാധകരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നു. റേസ് 3 സമ്പൂര്‍ണ നിരാശയാണ് സമ്മാനിച്ചതെന്ന് പ്രശസ്ത സിനിമാ നിരൂപകൻ തരണ്‍ ആദര്‍ശ് അഭിപ്രായപ്പെട്ടു.
Post Your Comments