![](/movie/wp-content/uploads/2018/06/aswathi.jpg)
വെള്ളിത്തിരയില്‍ ഭാഗ്യ പരീക്ഷണത്തിന് എത്തുന്ന താരങ്ങളില്‍ പലര്‍ക്കും വിജയം നേടാന്‍ കഴിയാതെ ഈ മേഖലയില്‍ നിന്നും പിന്മാറേണ്ടി വന്നിട്ടുണ്ട്. അങ്ങനെ അല്ലാതെ വിവാഹം, പഠനം എന്നിങ്ങനെ പലകാരണങ്ങള്‍ കൊണ്ട് വെള്ളിത്തിരയില്‍ നിന്നു ചില നായികമാര്‍ അകലം പാലിക്കുന്നുണ്ട്. എന്നാല്‍ ചില താരങ്ങള്‍ വിവാഹ മോചനത്തിനു ശേഷം തിരിച്ചുവരുകയും ചെയ്യാറുണ്ട്.
സത്യം ശിവം സുന്ദരത്തിലൂടെ വെള്ളിത്തിരയിലേയ്ക്ക് എത്തിയ അശ്വതി മേനോന് തിരിച്ചു വരവിന്റെ പാതയില്‍. സാവിത്രിയുടെ അരഞ്ഞാണം എന്ന സിനിമയാണ് അശ്വതിയുടെ അവസാന ചിത്രം. നീണ്ട ഇടേവള അവസാനിപ്പിച്ച് സിനിമയില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് താരം ഇപ്പോള്‍.
തിരിച്ചുവരുന്ന കാര്യത്തെക്കുറിച്ച് സംസാരിക്കാന്‍ സംവിധായകന് റാഫിയെ വിളിച്ചിരുന്നുവെന്നും അതിനിടയിലാണ് അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സിലെ അവസരം തന്നെ തേടിഎത്തിയതെന്നും നീണ്ട ഇടവേള എടുത്തെങ്കിലും ഇന്നും പ്രേക്ഷകര്‍ തന്നെ ഓര്‍ത്തിരിക്കുന്നുവെന്ന കാര്യം തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും താരം ഒരു അഭിമുഖത്തില്‍ പറയുന്നു.
Post Your Comments