മിമിക്രി വേദിയിൽ നിന്നും മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ജയറാം. കുടുംബപ്രേക്ഷകരുടെ പ്രിയ നടനായി മാറിയ ജയറാം കഴിഞ്ഞ മുപ്പതു വർഷമായി സിനിമയിലുണ്ട്. നായക പ്രതിനായക വേഷങ്ങളിലൂടെ തെന്നിന്ത്യൻ സൂപ്പർ താരമായി മാറിയ ജയറാമിന്റെ കരിയറില്‍ ധാരാളം പ്രതിസന്ധികളെ നേരിടേണ്ടതായി വന്നിട്ടുണ്ട്. ജയറാമിന്റെ എല്ലാ സിനിമകളെക്കുറിച്ചും അദ്ദേഹത്തിന് കരിയറില്‍ സംഭവിച്ചു പോയ തെറ്റുകളെക്കുറിച്ചും മഹേഷ് ഗോപാല്‍ എന്ന വ്യക്തി എഴുതിയ ലേഖനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
ഇപ്പോഴിതാ ഇതാണ് തന്റെ ജീവിതമെന്ന് കാണിച്ച് ജയറാം ആ കുറിപ്പ് തന്റെ ഫെയ്‌സ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരിക്കുകയാണ്. കലാഭവനിലെ മിമിക്രി കലാകാരനില്‍ നിന്ന് പത്മരാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത അപരന്‍ എന്ന ചിത്രത്തിലൂടെ 1988ൽ സിനിമാ നടനിലേയ്ക്കുള്ള ചുവടു വച്ച ജയറാമിന് കരിയറില്‍ ബ്രേക് നല്‍കിയ ചിത്രം 1993ലെ രാജസേനന്‍ ചിത്രം മേലേപ്പറമ്ബില്‍ ആണ്‍വീടാണ്.
Post Your Comments