GeneralMollywood

പുലിമുരുകനിൽ നടക്കാത്ത ഒത്തുചേരൽ പ്രിയദർശൻ ചിത്രത്തിൽ; 22 വർഷത്തിന് ശേഷം സൂപ്പർതാരങ്ങൾ ഒന്നിക്കുന്നു !!

നീണ്ട 22 വർഷത്തിന് ശേഷം തെന്നിന്ത്യയിലെ സൂപ്പർ താരങ്ങൾ ഒന്നിക്കുന്നു. മലയാളത്തിന്റെ നടന്ന വിസ്മയം മോഹൻലാലും തമിഴകത്തെ സൂപ്പർ താരം പ്രഭുവും ഓരോ ചിത്രത്തിനായി കൈകോർക്കുന്നു. പ്രഭു മോഹൻലാൽ കൂട്ടുകെട്ടിലെ ആദ്യ ചിത്രം ഒരുക്കിയ പ്രിയദർശൻ തന്നെയാണ് വീണ്ടും ഇവരുടെ കൂടിചേരലിനു വഴിയൊരുക്കിയത്. 1996ല്‍ പുറത്തിറങ്ങിയ കാലാപാനി എന്ന ചിത്രത്തിന് ശേഷം പ്രിയദർശന്റെ തന്നെ കുഞ്ഞാലിമരക്കാറിലാണ് പ്രഭുവും മോഹൻലാലും വീണ്ടും ഒന്നിക്കുന്നത്.

prabhu-mohanlal

വൈശാഖ് ഒരുക്കിയ ഹിറ്റ് ചിത്രം പുലിമുരുകനു വേണ്ടി പ്രഭുവിനെ സമീപിച്ചിരുന്നെങ്കിലും അത് നടന്നില്ല. കാലാപാനി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച പ്രഭു മലയാളി മാമന് വണക്കം, വാര്‍ ആന്റ് ലവ്, കണ്ണിനും കണ്ണാടിയ്ക്കും (അതിഥി വേഷം), പ്രമാണി, ബെസ്റ്റ് ഓഫ് ലക്ക്, ഡ്രാക്കുള എന്നീ മലയാള സിനിമകളുടെ ഭാഗമായി എത്തിയിരുന്നു.

mohanlal kunjali marakkar എന്നതിനുള്ള ചിത്രം

മരക്കാർ, അറബിക്കടലിന്റെ സിംഹം എന്നാണ് പ്രിയദര്‍ശന്റെ ബിഗ് ബജറ്റ് ചിത്രത്തിന് പേര്. ചിത്രം നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും മൂൺഷോട്ട് എന്റർടെയ്ൻമെന്റും ചേർന്നും. ചിത്രീകരണം നവംബറിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

read also: മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനില്‍ തമ്മില്‍ തല്ല്, ആരാധകര്‍ രണ്ട് തട്ടില്‍, ഒപ്പം പുതിയ സംഘടനയും നിലവില്‍

shortlink

Related Articles

Post Your Comments


Back to top button