BollywoodLatest NewsMovie Gossips

എയര്‍പ്പോര്‍ട്ട് ലുക്കില്‍ താര സുന്ദരിമാരെ കടത്തിവെട്ടി യുവനടി; ചിത്രങ്ങൾ വൈറൽ

ഫാഷൻ രംഗത്ത് എന്നും ചർച്ചയായ ഒന്നാണ് ബോളിവുഡ് നടിമാരുടെ എയര്‍പ്പോര്‍ട്ട് ലുക്ക്. ദീപിക പദുക്കോണ്‍, അനുഷ്‌ക ശര്‍മ്മ, പ്രിയങ്ക ചോപ്ര തുടങ്ങിയ താരങ്ങളാണ് എയര്‍പ്പോര്‍ട്ട് ലുക്കില്‍ മുന്നില്‍ നില്‍ക്കുന്നത്. എന്നാൽ ഈ താര സുന്ദരിമാരെ കടത്തി വെട്ടാൻ ഒരുങ്ങിയ യുവനടി പരനീതി ചോപ്രയ്ക്ക് കിട്ടിയത് എട്ടിന്റെ പണി.

ലണ്ടനില്‍ നിന്ന് തിരിച്ചുവരുമ്പോള്‍ പരനീതി എയര്‍പോര്‍ട്ടിലേക്കണിഞ്ഞ വേഷമാണ് ചര്‍ച്ചകള്‍ക്ക് വിഷയമായിരിക്കുന്നത്. അമേരിക്കന്‍ പോപ് ഗായിക ബിയോണ്‍സെയുടെ ഐവിവൈ പാര്‍ക്ക് എന്ന ബ്രാന്‍ഡിന്റെ വസ്ത്രമാണ് നടി തിരഞ്ഞെടുത്ത്.  സ്‌കേര്‍ട്ടും ടോപ്പുംമാത്രമല്ല ഷൂവില്‍ പോലും ബ്രാന്‍ഡിന്റെ പേരാണ്. എവിടെനിന്ന് നോക്കിയാലും ഐവിവൈ പാര്‍ക്ക് എന്ന ബ്രാന്‍ഡ് നെയിം കാണാം.

Parineeti Chopra's Logo-Overloaded Airport Look Is A Lesson In What Not To Wear

താരത്തെ ശ്രദ്ധിക്കുന്നതിനും മുന്‍പ് എല്ലാവരും വസ്ത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ബ്രാന്‍ഡിന്റേ പേര് പഠിച്ചെടുക്കുമെന്നാണ് പരനീതിയുടെ ലുക്കിനെകുറിച്ച്‌ ഫാഷന്‍ എക്‌സ്‌പേര്‍ട്ടുകളുടെ കമന്റ്. അംബാസിഡർ പോലും അല്ലാതെ ബ്രാൻഡിന് ഇത്രയധികം പബ്ലിസിറ്റി നല്‍കിയതിന് താരത്തിന് നല്ല പ്രതിഫലം തന്നെ നല്‍കണമെന്നാണ് വിമർശകരുടെ അഭിപ്രായം.

parineeti 700

parineeti 700

shortlink

Related Articles

Post Your Comments


Back to top button