തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു. ഒരു ബോളിവുഡ് മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ അനുഷ്കയുടെ വിവാഹം ഉണ്ടാകും. ഇതിനു വേണ്ടി താരത്തിന്റെ മാതാപിതാക്കള്‍ ഒരുക്കങ്ങള്‍ ആരംഭിച്ചുവെന്നും ക്ഷേത്രങ്ങളില്‍ പൂജയും മറ്റും നടത്തുകയാണെന്നുമാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.
ഗോസിപ് കോളങ്ങളിൽ എന്നും നിറഞ്ഞു നിന്ന ഈ താര സുന്ദരിയുടെ വിവാഹ വാര്‍ത്ത പ്രചരിച്ചതോടെ ആരാധകർക്ക് അറിയേണ്ടത് വരൻ ആരാണെന്നാണ്. അനുഷയും യുവ നടൻ പ്രഭാസും തമ്മിൽ പ്രണയത്തിൽ ആണെന്നും ഇരുവരും ഉടൻ വിവാഹിതരാകുമെന്നും വാർത്തകൾ മുൻപ് വന്നിരുന്നു. അതുകൊണ്ടു തന്നെ വരൻ പ്രഭാസ് തന്നെ ആകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
അനുഷ്കയുടെ കഴിഞ്ഞ പിറന്നാളിന് പ്രഭാസ് ആഡംബര കാറാണ് സമ്മാനമായി നല്‍കിയത്. അനുഷ്കയാകട്ടെ പ്രഭാസിന് നല്‍കിയത് ഡിസൈന്‍ വാച്ചും. ഇത് ഇവരുടെ പ്രണയ വാര്‍ത്തകളെ ശക്തിപ്പെടുത്തി. എന്നാൽ ആരാധകരെ നിരാശരാക്കി കൊണ്ട് ഇരുവരും പ്രണയവാർത്ത നിഷേധിക്കുകയും ചെയ്തു. ഈ അവസരത്തിൽ ഇരു താരങ്ങളുടെയും വിവാഹ വാർത്ത വീണ്ടും ചർച്ചയാകുകയാണ് .
പ്രഭാസും വിവാഹത്തിന് തയ്യാറെടുക്കുന്നുവെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അടുത്ത വര്‍ഷം തന്നെ വിവാഹം ഉണ്ടാകുമെന്നായിരുന്നു വാര്‍ത്ത. പ്രഭാസിന്റെ അങ്കിള്‍ കൃഷ്ണാം രാജുവാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ അനുഷ്കയുടെ വിവാഹ വാര്‍ത്തകള്‍ പുറത്തു വന്നതിന്റെ പിന്നാലെ ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്നത് നടക്കാന്‍ പോകുന്നത് അനുഷ്ക-പ്രഭാസ് വിവാഹമാണോ എന്നാണ്.
read also: തെന്നിന്ത്യന്‍ സിനിമയിലെ 10 പ്രശസ്ത നടന്മാരും അവരുടെ യഥാര്‍ത്ഥ പേരുകളും
Post Your Comments