ഇന്നത്തെ ഐറ്റം ഡാന്‍സ് എന്ന സിനിമയിലെ മസാലക്കൂട്ടിനെ കാബറ എന്ന പേര് വിളിച്ച് അവതരിപ്പിച്ചിരുന്ന കാലമുണ്ടായിരുന്നു മലയാള സിനിമയ്ക്ക്. ഐറ്റം ഡാന്‍സ് ചെയ്യാന്‍ ഇന്ന് മുന്‍നിര നായികമാര്‍ മത്സരിച്ച് നില്ക്കുന്ന കാലമാണിന്ന്. എന്നാല്‍ വെള്ളിത്തിരയില്‍ മുഖം കാണിക്കാന്‍ വരെ സ്ത്രീകള്‍ പേടിച്ചിരുന്ന കാലത്ത് മാദക ചുവടുകളുമായി സിനിമയെ കൈയ്യിലെടുത്തിരുന്ന നടിമാര്‍ നമുക്കുമുണ്ടായിരുന്നു. അതില്‍ മുന്‍നിരയില്‍ തിളങ്ങിയിരുന്ന നടിയാണ് സുചിത്ര. 70കള്‍ മുതല്‍ 80 കളുടെ ആരംഭം വരെ മലയാളത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കാബറ നര്‍ത്തകിയായിരുന്നു സുചിത്ര.
സില്‍ക്ക് സ്മിതയും കുയിലിയും, ജയമാലിനിയുമൊക്കെ മാദക ചുവടുകളുമായി തിളങ്ങി നില്ക്കുന്ന സമയത്താണ് സുചിത്രയും വെള്ളിത്തിര കീഴടക്കിയത്. പണത്തിനു വേണ്ടി മാദക നടയായതല്ല സുചിത്ര. അച്ഛന് തമിഴ്നാട്ടില്‍ ഡിജിപി, അമ്മ സിനിമയിലെ ഹെയര്‍ഡ്രസര്‍. ആ പാരമ്പര്യത്തില്‍ നിന്ന് സിനിമയിലേക്ക് വന്നത് അഭിനയത്തോടുള്ള സ്നേഹം ഒന്ന്കൊണ്ട് മാത്രമാണ്. മലയാളത്തിലും, തമിഴിലും ,തെലുങ്കിലും കാരക്ക്റ്റര്‍ റോള്‍ ചെയ്തെങ്കിലും കാബറ നര്‍ത്തകി എന്ന പേര് മാഞ്ഞില്ല. സിനിമയില്‍ തിളങ്ങി നില്ക്കുന്ന സമയത്താണ് സിങ്കപൂരില്‍ ഹൗസ്വോഡ് ഷിപ്പിംഗിന്റെ നടത്തിപ്പുകാരനായ ജയശേഖരനുമായി സുചിത്രയുടെ വിവാഹം നടത്തുന്നത്. പക്ഷേ പിന്നീടുള്ള ജീവിതം സുചിത്രയ്ക്ക് കയ്പ്പേറിയതായിരുന്നു. ഭര്‍ത്താവും മകനും തന്റെ സമ്പാദ്യം മാത്രം എടുത്ത് തന്നെ ഉപേക്ഷിച്ചു. ഇപ്പോള്‍ കൂട്ടിനുള്ളത് മകള്‍ മാത്രം. മകള്‍ക്കൊപ്പം താമസിക്കുന്ന വീടല്ലാതെ മറ്റ് സമ്പാദ്യമില്ല. ഇനിയുള്ള ജീവിതം മകള്‍ക്ക് മാത്രമാണെന്ന് വെള്ളിത്തിരയില്‍ തിളങ്ങി നിന്നിരുന്ന ഈ താരം കണ്ണീരോടെ പറയുന്നു.
Post Your Comments