വിജയ് ആരാധകര്‍ക്ക് സ്വന്തം ജീവനെക്കാള്‍ പൊള്ളുന്ന ഒന്നുണ്ട്. ഇളയദളപതിയുടെ സല്പേര്. അതിനു മുകളില്‍ അവര്‍ക്ക് ഒന്നുമില്ല. അതു ശരിയാണെന്ന് ഉറപ്പിച്ച് പറയുന്ന സംഭവങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ അരങ്ങേറുന്നത്. ഇതു വഴി പണി കിട്ടിയത് മറ്റാര്‍ക്കുമല്ല നടി കീര്‍ത്തി സുരേഷിനാണ്. സംഭവം ഇങ്ങനെ. വിജയും കീര്‍ത്തിയും ഒന്നിച്ചഭിനയിക്കുന്ന സിനിമയുടെ സെറ്റില്‍ നിന്നും ഒരു ചിത്രം പുറത്ത് വന്നിരുന്നു. ചിത്രത്തില്‍ കീര്‍ത്തി സോഫയിലും വിജയ് നിലത്തും. പോരാത്തതിന് കീര്‍ത്തി കാല് വെച്ചിരിക്കുന്നത് ഇളയദളപതിയുടെ കാല്പത്തിക്ക് മുകളില്‍. പൊടി പൂരത്തിന് മറ്റെന്തെങ്കിലും വേണോ..
ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോള്‍ നോക്കിയും കണ്ടും വേണ്ടേ എന്ന് വരെ ആരാധകര്‍ ചോദിച്ചു. ട്വിറ്ററിലും ഫേസ്ബുക്കിലും പിന്നീട് നടന്നത് ആരാധകരുടെ കമന്റ് പൂരമായിരുന്നു. ഇതിന് ശേഷം ഭീഷണി ഹാസ്യ രൂപത്തിലാക്കിയുള്ള ട്രോളുകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. എന്നാല്‍ സംഭവത്തില്‍ കീര്‍ത്തിയോ വിജയ്യോ കാര്യമായി പ്രതികരിച്ചിട്ടില്ല. വിജയ് 62 എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
Post Your Comments