
ഡ്രൈവിംഗിന്‍റെ കാര്യത്തില്‍ മമ്മൂട്ടിയെ വെല്ലാന്‍ മലയാളത്തില്‍ ഒരു നടനില്ല എന്നത് പരസ്യമായ രഹസ്യമാണ്, പാചകം ചെയ്യാനും വള്ളം തുഴായനുമൊക്കെ അറിയാവുന്ന മമ്മൂട്ടിയുടെ പുതിയ പരീക്ഷണം ആരെയും ഞെട്ടിപ്പിക്കുന്നതാണ്. വിമാനം പറത്തിയാണ് മമ്മൂട്ടി ആരാധകരെ ഞെട്ടിച്ചത്, ആദ്യമായി വിമാനം പറത്തിയതിന്റെ അനുഭവം മമ്മൂട്ടി ഒരു അഭിമുഖത്തില്‍ പങ്കുവെച്ചു.
“വിമാനം സ്വന്തമായി പറത്തുക ആണെന്നറിഞ്ഞപ്പോള്‍ ശരിക്കും ഭയപ്പെട്ടു. പാചകം ചെയ്യാനും വള്ളം തുഴായാനുമൊക്കെ അറിയാം പക്ഷെ ഇങ്ങനെ ഒരു പരീക്ഷണം ആദ്യമായിട്ടായിരുന്നു. എനിക്കൊപ്പം കയറിയ പൈലറ്റ് നല്ല ട്രെയ്നറുമാണ്. കക്ഷിക്ക് ഞാന്‍ വിമാനം പറത്തണമെന്ന് നിര്‍ബന്ധം. അയാള്‍ പുറകിലിരിക്കും ഞാന്‍ സീറ്റിലിരുന്ന് പറത്തണം. ഒരു കുഴപ്പവുമില്ല ധൈര്യമായി പറത്തൂ എന്നു പറഞ്ഞു കുറേ നിര്‍ബന്ധിച്ചപ്പോള്‍ ആത്മവിശ്വാസം തോന്നി,അങ്ങനെ ഞാന്‍ ആദ്യമായി പൈലറ്റിന്‍റെ വേഷമണിഞ്ഞു”.- മമ്മൂട്ടി പങ്കുവെയ്ക്കുന്നു.
Post Your Comments