![](/movie/wp-content/uploads/2018/06/aani.png)
ചിരിയുടെ മാലപടക്കവുമായി പുതുക്കോട്ടയിലെ കഥപറയാന്‍ എത്തിയ ഗാനഭൂഷണം ഗിരീഷ് കൊച്ചിനെയും സതീഷ് കൊച്ചിനെയും സിനിമാ ആസ്വാദകര്‍ മറന്നിട്ടില്ല. ജയറാമും പ്രേംകുമാറും തകർത്താടിയ പുതുക്കോട്ടയിലെ പുതുമണവാളന് വീണ്ടുമെത്തുന്നു. റാഫി – മെക്കാർട്ടിൻ കൂട്ടുകെട്ട് ആദ്യമായി സംവിധാനം നിർവഹിച്ച സൂപ്പർഹിറ്റ് ചിത്രമാണിത്.
1995ൽ പുറത്തിറങ്ങിയ ഈ ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗമൊരുങ്ങുന്നു. സംവിധായകൻ റാഫിയാണ് ഈ വിവരം പുറത്തുവിട്ടത്. ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുമ്പോള്‍ നായിക ആനിയും സിനിമയിലേയ്ക്ക് തിരിച്ചു വരുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
സംവിധായകന് ഷാജി കൈലാസിന്റെ ഭാര്യ ആനിയാണ് ചിത്രത്തിന്റെ ആദ്യ ഭാഗത്ത് നായിക. വിവാഹ ശേഷം സിനിമയില്‍ നിന്നും അകന്ന ആനി ഇപ്പോള്‍ ടെലിവിഷനില്‍ കുക്കറി പ്രോഗ്രാമുകളില്‍ സജീവമാണ്.
Post Your Comments