കൊച്ചി : കാനഡയിലെ ടോറോന്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ എന്റർടൈൻമെന്റ് കമ്പനിയായ ബ്ലു സഫയർ സൗത്ത് ഏഷ്യൻ സിനിമാ മേഖലയിലെ കലാകാരന്മാർക്കായി അവാർഡ് നിശ സംഘടിപ്പിക്കുന്നു.
‘ടോറോൻടോ ഇന്റർനാഷണൽ സൗത്ത് ഏഷ്യൻ ഫിലിം അവാർഡ് 2018 (Tisfa)’എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്. അവാർഡ് ജേതാക്കളെ ജൂൺ 16 ശനിയാഴ്ച എറണാകുളം പ്രസ്സ് ക്ലബ്ബിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പ്രഖ്യാപിക്കും.വിജയികളാകുന്നവർക്ക് ടോറോൻടോയിൽ വെച്ചായിരിക്കും അവാർഡുകൾ സമ്മാനിക്കുക.
മലയാളത്തിലും തമിഴിലുമായി കഴിഞ്ഞ വർഷം പ്രദർശനത്തിനെത്തിയ ചിത്രങ്ങളാണ് അവാർഡിനായി പരിഗണിച്ചത്. മലയാളത്തിൽ 15 കാറ്റഗറിയിലും തമിഴിൽ 9 കാറ്റഗറിയിലുമായാണ് ആദ്യവർഷം അവാർഡ് നൽകുക. സൗത്ത് ഏഷ്യൻ സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രമുഖ വിദേശ എന്റർടൈൻമെന്റ് കമ്പനി ലോകമൊട്ടാകെയായി ഓൺലൈൻ വോട്ടിങ്ങിലൂടെയും നോമിനേഷൻ കാറ്റഗറിയുടെയും അടിസ്ഥാനത്തിൽ വിജയികളെ കണ്ടെത്തുന്നത്. ഓൺലൈൻ വോട്ടിങ്ങിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് അന്തിമ വിധിനിർണ്ണയം പൂർത്തിയാക്കുക.
ഈ വർഷം ഏപ്രിൽ 1 മുതൽ മേയ് 15 വരെ നീണ്ടു നിന്ന ഓൺലൈൻ വോട്ടെടുപ്പിൽ ലോകത്തിന്റെ പല ഭാഗത്ത് നിന്നും സിനിമാസ്വാധകർ ഒരുപോലെയാണ് പങ്കെടുത്തത്. കൂടാതെ സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണവും പിന്തുണയും ലഭിച്ചു.
ഓരോ കാറ്റഗറിയിലും മികച്ച രീതിയിലുള്ള വോട്ടിംഗ് ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓൺലൈൻ വോട്ടിംഗ് നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം നടക്കുന്ന ജഡ്ജിംഗ് അസ്സസ്മെന്റുംകഴിഞ്ഞതിനുശേഷമായിരിക്കും വിജയികളെ പ്രഖ്യാപിക്കുന്നത്. ടോറോൻടോയുടെ ചരിത്രത്തിൽ ആദ്യമായാണ് അന്താരാഷ്ട്രതലത്തിൽ ഓൺലൈൻ വോട്ടിംഗിലൂടെ പൊതുജന പങ്കാളിത്വത്തോടെ മികച്ച സിനിമാപ്രവർത്തകരെ തെരഞ്ഞെടുക്കുന്നത്.
Post Your Comments