BollywoodGeneralMovie Gossips

ഒരുകാലത്ത് ആരാധകരുടെ പ്രിയതാരങ്ങളായിരുന്ന ഈ നടിമാര്‍ക്ക് സംഭവിച്ചത്

വെള്ളിത്തിര കീഴടക്കിയ പല താരങ്ങളും ഇന്ന് അഭിനയ ജീവിതത്തില്‍ നിന്നും വിടപറഞ്ഞു. ഒരുകാലത്ത് മാസ്മരിക അഭിനയത്തിലൂടെ, ഗ്ലാമര്‍ വേഷങ്ങളിലൂടെ ആരാധകരുടെ പ്രിയതാരമായി മാറിയ ചില നടിമാരുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് അറിയാം. 

അനു അഗര്‍വാള്‍

ബോളിവുഡിലെ സൂപ്പര്‍ ഡ്യൂപ്പര്‍ ചിത്രമായ ആഷിഖിയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് അനു അഗര്‍വാള്‍. തൊണ്ണൂറുകളില്‍ വിജയ നായികയായി ബോളിവുഡില്‍ സ്ഥാനം ഉറപ്പിച്ച ഈ നായികയുടെ ജീവിതത്തില്‍ വില്ലനായത് ഒരു കാര്‍ അപകടമായിരുന്നു. 

1999ല്‍ നടന്ന ഒരു കാറപകടത്തില്‍ മാസങ്ങളോളും മുംബൈ ആശുപത്രിയില്‍ കോമ അവസ്ഥയില്‍ ചികിത്സയില്‍ കഴിയേണ്ടി വന്നു. ഭാഗ്യം കൊണ്ട് അനുവിന് ജീവന്‍ തിരിച്ചു കിട്ടിയെങ്കിലും ബോളിവുഡില്‍ നിന്ന് ഈ താരസുന്ദരി അപ്രത്യക്ഷയായി. സിനിമയില്‍ നിന്നും വിട്ട് കഴിയുന്ന നടി ഇപ്പോള്‍ യോഗപരിശീലവുമായി കഴിയുകയാണ്. 2015ല്‍ തന്റെ ആത്മകഥ പുറത്തിറക്കിയ താരം ഇപ്പോള്‍ പൊതുവേദിയില്‍ നിന്നും അകന്നു കഴിയുകയാണ്

മമത കുല്‍ക്കര്‍ണി

പ്രശസ്ത മോഡലും ബോളിവുഡ് നടിയുമായ മമതാ കുല്‍ക്കര്‍ണി സിനിമസ്യില്‍ ഇപ്പോള്‍ സജീവമല്ല.

അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിന്റെ തലവനായ വിക്കി ഗോസ്വാമിയുമായുള്ള ബന്ധത്തോടെ സിനിമാ ജീവിതം മമതയ്ക്ക് നഷ്ടമായി. വിദേശത്ത് ഒളിവിയില്‍ കസ്ഴിയേണ്ട അവസ്ഥയിലാണ് താരം.

കിമി കത്കര്‍

1980-90കളില്‍ ബോളിവുഡില്‍ തിളങ്ങിയ താരമാണ് കിമി കത്കര്‍.

1985ലെ പട്ടാര്‍ ദില്ലായിരുന്നു കിമി കത്കറിന്റെ അരങ്ങേറ്റ ചിത്രം. വിവാഹത്തിന് ശേഷം നടി സിനിമയില്‍ നിന്ന് പൂര്‍ണമായി വിട്ടു നില്‍ക്കുകയാണ്.

read also: ഗ്ലാമര്‍ രംഗത്ത് നിന്നും ആത്മീയതയിലേയ്ക്ക് പിന്‍മാറിയ നടിമാര്‍ !

shortlink

Related Articles

Post Your Comments


Back to top button