താര സംഘടനായ അമ്മയിലെ എക്സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുക്ക പ്പെട്ടിരിക്കുകയാണ് നടി ശ്വേതാ മേനോന്. അംഗമായ വാര്‍ത്ത പുറത്തു വന്നതോടെ നിരവധി ഭീഷണി കോളുകള്‍ തനിക്ക് നേരെ ഉണ്ടാകുന്നുവെന്ന് ശ്വേത പരാതിപ്പെട്ടിരുന്നു. അമ്മയിലെ അംഗമായ താരം സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമാ കലക്ടീവിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞത് അതിന്റെ ഭാഗമല്ലെന്നും അവരെക്കുറിച്ച് അറിയില്ലെന്നുമാണ്.
”വിമൻ ഇൻ സിനിമാ കലക്ടീവിന്റെ ഭാഗമല്ല. അവരെക്കുറിച്ച് എനിക്ക് അറിയില്ല. ഞാൻ അമ്മയിലെ അംഗമാണ്. കുറെ സംഘടനകളിൽ അംഗമായിരിക്കാൻ എനിക്ക് കഴിയില്ല. വ്യക്തിപരമായി ഞാൻ നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ട്. അതെല്ലാം എന്റേതായ രീതിയിൽ കൈകാര്യം ചെയ്യാനാണ് ശ്രമിച്ചിട്ടുള്ളത്. നിലവിൽ ഒരു ചുമതല നൽകപ്പെട്ടതുകൊണ്ട് അത് ഉത്തരവാദിത്തത്തോടെ നിർവഹിക്കും. ” ‘അമ്മ’ ആൺപക്ഷ സംഘടനയല്ല എന്നും താരം കൂട്ടിച്ചേര്‍ത്തു
Post Your Comments