GeneralLatest NewsMollywood

മോഹൻലാലിന്റെ ഫിലോസഫി ചപ്പടാച്ചികൾ; ഇതിലും ബോറമ്മാർ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല!!

മോഹന്‍ലാലിന്റെ ഫിലോസഫിയെ പരിഹസിച്ച് രഞ്ജിത്ത് ആന്റണി. മോഹന്‍ലാലിന്‍റെ ഫിലോസഫി ചപ്പടാച്ചികള്‍. ഒരു ചോദ്യത്തിനും മോഹന്‍ലാല്‍ ലളിതമായി ഉത്തരം പറയുന്ന പതിവ് താരത്തിനില്ലെന്നും ദാർശിനകതയിൽ ചാലിച്ച്‌ പറഞ്ഞെങ്കിലെ പുള്ളിക്ക്‌ ഉത്തരമാകുവെന്നും രഞ്ജിത്ത് തന്‍റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റ്‌ പൂര്‍ണ്ണ രൂപം

മോഹൻലാലിന്റെ ഫിലോസഫി ചപ്പടാച്ചികൾ എന്ത്‌ ബോറാണു !! ഒരു ചോദ്യത്തിനു പുള്ളിക്ക്‌ സിംമ്പിളായൊരു ഉത്തരമില്ല. ദാർശിനകതയിൽ ചാലിച്ച്‌ പറഞ്ഞെങ്കിലെ പുള്ളിക്ക്‌ ഉത്തരമാകു. ഇതിലും ബോറമ്മാർ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല.

അതിലും വലിയൊരു ബോറൻ ഉണ്ടെങ്കിൽ അത്‌ ഷഹ്ബാസ്‌ അമൻ ആണു. ഗസലിന്റെ ഇടയ്ക്ക്‌ പുള്ളി കവിതയുടെ ഇന്റർപ്പ്രട്ടേഷൻ കയ്യീന്നിടും. അർത്ഥമില്ലാത്ത കുറേ വാക്കുകൾ. ഗസലു കേട്ട സുഖം ഈ ഇടയ്ക്കുള്ള ഡയലോഗ്‌ കളയും. പുള്ളി സാധാരണ സംസാരിക്കുന്നത്‌ ഇങ്ങനെയാണോ എന്നറിയാൻ ഒന്ന് രണ്ട്‌ ഇന്റർവ്വ്യുകൾ കണ്ട്‌ നോക്കി. ഇദ്ദന്നെ. വെറും ഗ്യാസ്‌ നിറച്ച വാക്കുകൾ ഇങ്ങനെ എയറിലോട്ട്‌ അടിക്കുന്നു. പതിഞ്ഞ ശംബ്ദത്തിൽ ആരോഹണ അവരോഹണ ക്രമമൊക്കെ നിയന്ത്രിച്ച്‌ ദാർശ്ശനികത തോന്നിപ്പിക്കുമാറു സംസാരിക്കാൻ അറിയാം. എല്ലാം കേട്ട്‌ കഴിയുമ്പൊ അമ്പോ അടിപൊളി എന്ന് തോന്നും. പക്ഷെ സ്വസ്ഥമായിരുന്നൊന്ന് അപഗ്രഥിക്കാൻ ശ്രമിച്ചാൽ മനസ്സിലാകും കഴമ്പില്ലാത്ത പൊള്ളയായ വാചകങ്ങളാണെന്ന്.

മോഹൻലാലിനു ഓഷൊ ആണു ഗുരു. ഷഹ്ബാസ്‌ അമനു അങ്ങനെ പ്രത്യേകിച്ച്‌ ആരെങ്കിലും ഉള്ളതായി തോന്നുന്നില്ല. പക്ഷെ രണ്ടും ഗ്യാസ്‌ കുറ്റികളാണു.

shortlink

Related Articles

Post Your Comments


Back to top button