GeneralMollywoodMovie Gossips

ആ നടനുമായുള്ള പ്രണയം; കൂടുതല്‍ വെളിപ്പെടുത്തലുമായി നടി രോഹിണി

സിനിമാ മേഖലയില്‍ പ്രണയം പുതുമയല്ല. പല താര വിവാഹങ്ങളും നടക്കുന്നുമുണ്ട്. ഒന്നോ രണ്ടോ വിജയ ചിത്രങ്ങളുടെ ഭാഗമായാല്‍ ആ നായികാ നായകന്മാര്‍ ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം ചര്‍ച്ചകരാകാറുണ്ട്. 90കളില്‍ മലയാളി മനസ്സുകളില്‍ നിറഞ്ഞു നിന്ന രണ്ടു താരങ്ങളാണ് രോഹിണിയും റഹ്മാനും. ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ തന്നെ വിവാഹിതരാകുമെന്നെല്ലാം അക്കാലത്ത് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതുണ്ടായില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം റഹ്മാനുമായുള്ള പ്രണയം സത്യമാണോ അതോ ഗോസിപ്പ് മാത്രമാണോ എന്ന് തുറന്നു പറയുകയാണ്‌ നടി രോഹിണി.

rohini rahman എന്നതിനുള്ള ചിത്രം

മുന്‍നിര സംവിധായകരുടെ ചിത്രങ്ങളില്‍ അവസരം ലഭിച്ചിരുന്ന ഇരുവരും നിരവധി ചിഹ്രങ്ങളില്‍ ഒന്നിച്ചതും ഒരുമിച്ചു യാത്ര ചെയ്യുന്നതുമാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത അക്കാലത്ത് പ്രചരിക്കാന്‍ കാരണം. ഈ വാര്‍ത്തയുടെ സത്യാവസ്ഥ ഒരു ചാനല്‍ പരിപാടിയില്‍ താരം വെളിപ്പെടുത്തുന്നു.

rahman എന്നതിനുള്ള ചിത്രം

”റഹ്മാനും താനും നല്ല സുഹൃത്തുക്കളാണ്. സമപ്രായക്കാരായതിനാല്‍ പല കാര്യങ്ങളിലും സമാനമായ അഭിപ്രായമായിരുന്നു. അന്യോന്യം മനസ്സിലാക്കിയും ശക്തമായ പിന്തുണ നല്‍കിയുമാണ് അഭിനയിക്കാറുള്ളത്. എന്നാല്‍ തങ്ങള്‍ പ്രണയത്തിലാണെന്നാണ് പലരും അന്ന് കരുതിയത്. അത്തരത്തിലുള്ള കാര്യങ്ങള്‍ നിരവധി തവണ പ്രചരിച്ചിരുന്നുവെന്നും രോഹിണി പറയുന്നു. പല സിനിമകളുടെയും ലൊക്കേഷനിലേക്ക് ഞങ്ങള്‍ ഒരുമിച്ചാണ് പോവാറുള്ളത്. ലൊക്കേഷനിലേയ്ക്കുള്ള യാത്രയില്‍ ഒന്നിച്ച്‌ ഭക്ഷണം കഴിക്കാന്‍ പോകുകയും ചെയ്യുമായിരുന്നു. തങ്ങള്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി ഒന്നിച്ചെത്തിയതെന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍ അത്തരത്തിലൊന്നും ഉണ്ടായിരുന്നില്ല. ” താരം പറയുന്നു. ഇതേ വിഷയത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ റഹ്മാന്‍ പറഞ്ഞത് ഒപ്പം അഭിനയിച്ച മറ്റേത് നായികമാരേക്കാള്‍ കൂടുതല്‍ തവണ ഗോസിപ്പ് പ്രചരിച്ചത് രോഹിണിയെ ചേര്‍ത്തായിരുന്നുവെന്നായിരുന്നു.

rohini rahman എന്നതിനുള്ള ചിത്രം

READ ALSO: ”കുറച്ച്‌ നേരം ഞങ്ങള്‍ക്ക് മാത്രമായി അല്പ്പം സമയം തരൂ.. വെറുതെ വീടൂ” നടി രോഹിണി

shortlink

Related Articles

Post Your Comments


Back to top button