![](/movie/wp-content/uploads/2018/06/d-1.jpg)
ബോളിവുഡില്‍ വീണ്ടുമൊരു താര വിവാഹം. ആഡംബരമായ ആഘോഷങ്ങള്‍ക്ക് നടുവില്‍ ബോളിവുഡ് സൂപ്പര്‍ താരം രണ്‍വീര്‍ സിംഗ് ദീപികയുടെ കഴുത്തില്‍ മിന്നുകെട്ടും. എന്നാല്‍ ഇരുവരും ഇതുമായി ബന്ധപ്പെട്ടു പ്രതികരണം നടത്തിയിട്ടില്ല. വിവാഹത്തിന്റെ പാശ്ചാത്തലത്തില്‍ ദീപികയുടെ ഷോപ്പിംഗ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. മുംബൈയിലെ പ്രശസ്തമായ ജൂവലറിയിലാണ് ദീപിക അമ്മയ്ക്കൊപ്പം ആഭരണം വാങ്ങാന്‍ എത്തിയത്.
രണ്‍വീറുമായുള്ള വിവാഹത്തിന്റെ മുന്നൊരുക്കമാണ് ഇതെന്ന് ആരാധകര്‍ വ്യാഖാനിക്കുന്നു. ഈ വര്‍ഷം തന്നെ ഇരുവരുടെയും വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments