GeneralNEWS

ജയന്‍റെ കുടുംബവുമായുള്ള വിവാദം; ഭയമാണെന്ന് സീരിയല്‍ താരം ഉമ നായര്‍

തന്റെ വല്യച്ഛനാണ് നടന്‍ ജയനെന്ന് ഒരു ടിവി അഭിമുഖ പരിപാടിക്കിടെ സീരിയല്‍ താരം ഉമാ നായര്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ ജയന്റെ അനിയന്റെ മകനായ സീരിയല്‍ താരം ആദിത്യന്‍ രംഗത്ത് വന്നിരുന്നു. ഉമയ്ക്ക് തങ്ങളുടെ കുടുംബവുമായി യാതൊരു ബന്ധവും ഇല്ലെന്നു എന്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ അങ്ങനെ പറഞ്ഞതെന്നും ആദിത്യന്‍ അന്ന് ആരോപണം ഉയര്‍ത്തിയിരുന്നു, ജയന്റെ ബന്ധുത്വത്തെ ചൊല്ലിയുണ്ടായ തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തന്നെ ഏറെ വേദനിപ്പിച്ചതായി ഉമാ നായര്‍ പറയുന്നു. വിവാദം ഭയന്ന് ജയന്‍ തന്റെ ബന്ധു ആണെന്ന് പറയാന്‍ പോലും പേടിയാണെന്ന് ഉമ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button