ഗ്ലാമര്‍ രംഗങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് സോണിയ അഗര്‍വാള്‍. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയില്‍ സജീവമാകുകയാണ് ഈ താര സുന്ദരി. കരിയറിന്റെ തുടക്കകാലത്ത് സീ.ടി.വി. ഗ്രൂപ്പിലായിരുന്നു താരം പ്രവര്‍ത്തിച്ചത്. അത് വിടേണ്ടി വന്നതിനെക്കുറിച്ചു ഒരു അഭിമുഖത്തില്‍ താരം പറയുന്നു.
”പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് 1996-ല്‍ മിസ പഞ്ച് കുലയായി തിരഞ്ഞെടുത്തത്. 1998-ല്‍ മിസ് നോര്‍ത്തിന്ത്യയായി വിജയിച്ചു. പിന്നീട് മുംബൈയില്‍ സീ.ടി.വി നടത്തിയ ഓഡിഷനില്‍ ആയിരം പെണ്‍കുട്ടികളില്‍ നിന്ന് തെരഞ്ഞെടുത്ത് ആറുപേരില്‍ ഒരാളായി. സീ.ടി.വി. ഗ്രൂപ്പില്‍ ചേര്‍ന്നതോടെ അവിടെത്തന്നെ ആക്ടിംഗ് ക്ലാസില്‍ ചേര്‍ന്നു. തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് റോഷന്‍ തനേജയുടെ കീഴിലാണ് ഞാന്‍ ആക്ടിംഗ് പഠിച്ചത്. ലോറിയെന്ന പഞ്ചാബി സീരിയലിലെ അഭിനയം കുടുംബ സദസ്സുകളില്‍ എനിക്ക് പ്രശസ്തി നേടിത്തന്നു. സിനിമയില്‍ ധാരാളം ഓഫറുകള്‍ വന്നെങ്കിലും സീ.ടി.വി. ഗ്രൂപ്പിലായതിനാല്‍ പരിമിതികള്‍ ഉണ്ടായിരുന്നു. അങ്ങനെ ഞാന്‍ സീ.ടി.വി. ഗ്രൂപ്പ് വിട്ടു.”
മുകേഷിന്റെ നായികയായി ഗൃഹപ്രവേശം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ സോണിയ എത്തിയത്. തീറ്ററപ്പായി എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് താരം ഇപ്പോള്‍. കുഞ്ചാക്കോ ബോബന്‍ ചിത്രം ജമ്ന്യാപ്യാരിയില്‍ ഒരു ഡാന്‍സ് രംഗത്ത് സോണിയ പ്രത്യക്ഷപ്പെട്ടിരുന്നു.
Post Your Comments