ബോളിവുഡിലും ഹോളിവുഡിലും താരമായ നടി പ്രിയങ്ക ചോപ്ര ഹിന്ദു ഭീകരവാദത്തിന്റെ പേരില്‍ വിവാദത്തില്‍ ആയിരിക്കുകയാണ്. അമേരിക്കന്‍ ടെലിവിഷന്‍ പരമ്പര ക്വാണ്ടിക്കോയില്‍ ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍ ആണവാക്രമണം നടത്തുന്നത് ഇന്ത്യക്കാരാണെന്നും അതിന്റെ പഴി പാകിസ്താന്റെ മേല്‍ കെട്ടിവയ്ക്കുകയാണെന്നും പറഞ്ഞതാണ് വിവാദത്തിനു കാരണം. നിരവധി വിമര്‍ശങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ താരം ക്ഷമ ചോദിച്ചു രംഗത്തെത്തി.
ക്വാണ്ടിക്കോയിലെ ആ രംഗത്തിലൂടെ ആരെയും വേദനിപ്പിക്കണമെന്നു കരുതിയിരുന്നില്ലെന്നും അത്തരം ഒരു സാഹചര്യം ഉണ്ടായതില്‍ ക്ഷമ ചോദിക്കുന്നുവെന്നും താരം പറഞ്ഞു.
read also: മാറിടവും ഇടുപ്പുമാണ് ഇന്ത്യന്‍ സിനിമ: പ്രിയങ്ക ചോപ്ര
ഇന്ത്യന്‍ സര്‍ക്കാരിന്റെ അറിവോടുകൂടിയാണ് ഈ ആക്രമണം ആസൂത്രണം ചെയ്തതെന്നും കൈയില്‍ രുദ്രാക്ഷമണിഞ്ഞവരാണ് ആക്രമണത്തിന്റെ പിറകിലെന്നും കാണിച്ചത്തിലൂടെയാണ് പരമ്പരയുടെ അഞ്ചാം അധ്യായമ വിവാദത്തിലായത്. 2015 സെപ്തംബറില്‍ ആരംഭിച്ച പരമ്ബരയുടെ മൂന്നാം സീസണാണ് ഇപ്പോള്‍ പ്രക്ഷേപണം ചെയ്യുന്നത്. പതിമൂന്നു എപ്പിസോഡുകള്‍ ഉള്ള പരമ്പര 2018 ഓഗസ്റ്റ് മൂന്നിനു അവസാനിക്കും.
Post Your Comments