ഫുട്ബോള്‍ പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ക്യാപ്റ്റന്‍ വി.പി. സത്യന്റെ ജീവിതകഥയ്ക്ക് പിന്നാലെ മലയാളികളുടെ അഭിമാന താരം ഐ.എം. വിജയന്റെ ജീവിതവും സിനിമയാകുന്നു. ദിലീപിന്റെ സൂപ്പർ ഹിറ്റ് ചിത്രം രാമലീല സംവിധാനം ചെയ്ത അരുണ്‍ ഗോപിയാണ് വിജയന്റെ ബയോപിക് ഒരുക്കുന്നത്.
മലയാളത്തിലെ പ്രമുഖ യുവതാരം ഐ.എം. വിജയനായി വെള്ളിത്തിരയില്‍ എത്തും. ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ നടത്തിയതാണെന്ന് സംവിധായകന് ഒരു മാധ്യമത്തോട് പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥയും അരുൺ ഗോപി തന്നെയാണ് തയ്യാറാക്കുന്നത്.
പ്രണവ് മോഹൻലാൽ നായകനാകുന്ന പുതിയ സിനിമയുടെ പണിപ്പുരയിലാണ് അരുണ്‍ഗോപി. ഈചിത്രത്തിന് ശേഷമായിരിക്കും ഐ.എം. വിജയന്റെ ചിത്രം ആരംഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Post Your Comments