
വിവാദങ്ങളും ഗോസിപ്പുകളും വിടാതെ പിന്തുടരുന്ന നടിയാണ് പ്രിയങ്ക ചോപ്ര. അതിനിടെ സമൂഹ മാധ്യമങ്ങളിലെ കുത്തിപ്പൊക്കല്‍ പരിപാടി തകൃതിയായി നടക്കുമ്പോള്‍ 2016ല്‍ പ്രിയങ്ക ഇട്ട ട്വീറ്റിന് ഇപ്പോള്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
ഹിന്ദി സിനിമകളിലെ നൃത്തത്തെ പറ്റിയാണ് താരം പറഞ്ഞത്. ഹിന്ദി സിനിമയയെന്നാല് മാറിടവും ഇടുപ്പുമാണ് എന്ന് താരം 2016ല്‍ എമ്മി ഫിലിം അവാര്‍ഡ് ദാന ചടങ്ങിന് ശേഷം പറഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് താരത്തിന്റെ അഭിപ്രായ പ്രകടനം. അന്താരാഷ്ട്ര വേദിയില്‍ വെച്ച് ഇന്ത്യന്‍ സിനിമയെ തരം താഴ്ത്തി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് നിരവധി ട്വീറ്റുകളും ഇതേ തുടര്‍ന്ന് എത്തി.
Post Your Comments