
താരസംഘടനയായ അമ്മയുടെ പുതിയ ഭാരവാഹികള്‍ ആരെന്ന കാര്യത്തില്‍ ഏകദേശം തീരുമാനമായി. മോഹന്‍ലാല്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരമില്ലാതെ നേരിട്ട് തെരെഞ്ഞെടുക്കപ്പെട്ടേക്കും കെ.ബി ഗണേഷ്‌കുമാറും മുകേഷും വൈസ് പ്രസിഡന്‍റ് ആകുമെന്നും സൂചനയുണ്ട്. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ധിഖും എത്തിയേക്കും.
പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പില്‍ വലിയ വിവാദങ്ങള്‍ ഉയര്‍ന്നില്ല എന്നാണ് പൊതുവേയുള്ള റിപ്പോര്‍ട്ട്, പ്രസിഡന്‍റ് സ്ഥാനത്തേക്ക് മോഹന്‍ലാലിന്‍റെ പേര് നിര്‍ദ്ദേശിച്ചപ്പോള്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല.
Post Your Comments