ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയ ചിത്രമാണ് മഹാനടി. തെന്നിന്ത്യന്‍ താരറാണിയായിരുന്ന സാവിത്രിയുടെയും നടൻ ജെമിനി ഗണേന്റെയും ജീവിതമാണ് ചിത്രം പറയുന്നത്. സാവിത്രിയായി കീര്‍ത്തി സുരേഷ് എത്തിയപ്പോള്‍ നടനും ഭര്‍ത്താവുമായ ജെമിനി ഗണേശനെ ദുല്‍ഖര്‍ സല്‍മാനാണ് അവതരിപ്പിച്ചത്.
എന്നാൽ ചിത്രത്തെ സംബന്ധിച്ച് നിരവധി വിവാദങ്ങൾ ഉയർന്നപ്പോൾ മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയില്‍ നിന്ന് ഒരുപാട് രംഗങ്ങള്‍ മുറിച്ചു മാറ്റേണ്ടിവന്നു . സിനിമ പുറത്തിറങ്ങി ഏതാനും ദിവസങ്ങള്‍ പിന്നിടുമ്പോൾ അത്തരത്തില്‍ നീക്കം ചെയ്യപ്പെട്ട രംഗങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടുകയാണ്.
സാവിത്രിയുമായി പ്രണയത്തിലായിരുന്ന സമയത്ത് ജെമിനി ഗണേശന് പുഷ്പവല്ലി എന്നൊരു കാമുകി കൂടി ഉണ്ടായിരുന്നു. പുഷ്പവല്ലിക്ക് ജെമനിയില് ജനിച്ച മകളാണ് ബോളിവുഡ് നടി രേഖ. അമ്മയ്ക്കൊപ്പം ജീവിച്ച രേഖയ്ക്ക് അച്ഛനോട് താല്പര്യം കുറവായിരുന്നു. ജെമിനി തന്നെ പരസ്യമായി മകളായി അംഗീകരിക്കാത്തതില്‍ രേഖയ്ക്ക് കുട്ടിക്കാലത്ത് കടുത്ത അമര്‍ഷവും ദുഃഖവും ഉണ്ടായിരുന്നു. ഈ കഥയാണ് സിനിമയിൽനിന്ന് മുറിച്ചുമാറ്റിയത്.
ജെമിനി ഗണേശന്റെയും സാവിത്രിയുടെയും മകള്‍ വിജയ സ്കൂളില്‍ വച്ച് രേഖയെ കാണുന്നതും രേഖ താന്‍ ജെമിനി ഗണേശന്റെ മകളാണെന്ന് പറയുമ്പോൾ വിജയ അത് അംഗീകരിക്കാനാവാതെ സാവിത്രിയോട് വന്ന് പറയുന്നു. രേഖ പറയുന്നത് സത്യമാണെന്നും തങ്ങളുടെ കുടുംബത്തില്‍ ഒരുപാട് അംഗങ്ങളുണ്ടെന്നും സാവിത്രി പറയുമ്പോൾ വിജയ അത് വിശ്വസിക്കുന്നില്ല. തുടര്‍ന്ന് വിജയയെ ബോധ്യപ്പെടുത്താന്‍ സാവിത്രി പുഷ്പവല്ലിയെയും രേഖയെയും കൂടാതെ ജെമിനിയുടെ ആദ്യ ഭാര്യയായ അലമേലുവിനെയും മക്കളെയും വീട്ടിലേക്ക് ക്ഷണിക്കുന്നു. ഈ ഒത്തുകൂടലിനെ തുടര്‍ന്നുണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളാണ് ഈ രംഗത്തുള്ളത്.
Post Your Comments