GeneralLatest NewsMollywoodNEWSWOODs

നടുറോട്ടിലിട്ട്‌ പോത്തിനെ അറക്കുന്നത്‌ പോലുള്ള പരിപാടികൾ നിർത്തി യുവാക്കൾ സ്വന്തം പാർട്ടിയിലെ കടൽക്കിഴവന്മാരെ ആലയിലേക്ക്‌ കൊണ്ടുപോയി കെട്ടണം; ജോയ് മാത്യു

രാജ്യ സഭ സീറ്റ് കേരള കോണ്‍ഗ്രസ്സിനു അടിയറവ് വച്ച കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്ന സമയത്ത് രാജാവും അനുചരരും എന്ന നിലയിലേക്ക്‌ കോണ്‍ഗ്രസ് പാര്‍ട്ടി കൂപ്പുകുത്തുകയാണെന്ന വിമര്‍ശനവുമായി സംവിധായകനും നടനുമായ ജോയ് മാത്യു രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോണ്‍ഗ്രസ്സിന്റെ ഈ തീരുമാനത്തിനെതിരെ ജോയ്മാത്യുവിന്‍റെ പ്രതികരണം

ജോയ് മാത്യൂ പോസ്റ്റ്‌ പൂര്‍ണ്ണ രൂപം

യൂത്ത്‌ കോൺഗ്രസ്സുകാരുടെ വേവലാതി കഴിഞ്ഞു. വൃദ്ധകേസരികൾക്ക്‌ ‌ പകരം യുവരക്തം തന്നെ രാജ്യസഭയിലെത്തിയല്ലോ.പോരാത്തതിനു ആൾ കോൺഗ്രസ്സുമാണ് .അതിൽ ഒരു കേരളം ഉണ്ടെന്നേയുള്ളൂ. അല്ലെങ്കിൽത്തന്നെ നമുക്കൊന്നും ഇപ്പഴും മനസ്സിലാകാത്ത കാര്യം  കേരള കോൺഗ്രസ്സും സാക്ഷാൽ കോൺഗ്രസ്സും തമ്മിലെന്താ വ്യത്യാസം എന്നതാണ്. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച്‌ നേതൃനിരയിലെത്തുന്നതിനു
പകരം ഹൈക്കമാണ്ട്‌‌ എന്നിടത്തുനിന്നുള്ള ഓർഡർ വഴി നേതാക്കാന്മാരെ അവരോധിക്കുന്നിടത്ത്‌ തന്നെ ജനാധിപത്യപരമായ പാർട്ടിഘടന എന്നത്‌ പൊളിയുന്നു;രാജാവും അനുചരരും എന്ന നിലയിലേക്ക്‌ അത്‌ കൂപ്പ്‌ കുത്തുന്നു-
പ്രണബ്‌ മുക്കർജിയെപ്പോലുള്ള അടുത്തൂൺ പറ്റിയ മറ്റു കോൺ  (വൃദ്ധ) കേസരികളും അധികം വൈകാതെ കാവിയണിയുന്നത് യുവരക്തങൾ
കാണാതിരിക്കണെമെങ്കിൽ  നടുറോട്ടിലിട്ട്‌ പോത്തിനെ അറക്കുന്നത്‌ പോലുള്ള പരിപാടികൾ നിർത്തി നിങ്ങൾ യുവാക്കൾ സ്വന്തം പാർട്ടിയിലെ കടൽ
ക്കിഴവന്മാരെ ആലയിലേക്ക്‌ തെളിച്ച്‌ കൊണ്ടുപോയി കെട്ടുകയാണു വേണ്ടത്‌.

 

shortlink

Related Articles

Post Your Comments


Back to top button