ബോളിവുഡ് താരം സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാൻ ബിറ്റ് കോയിന് കേസിലകപ്പെട്ടിരിക്കുകയാണ്. ഈ താരത്തിന് പിന്നാലെ ഇതേ കേസിൽ ബോളിവുഡ് താരങ്ങളായ സണ്ണി ലിയോണ്‍, ശില്പ ഷെട്ടി, തുടങ്ങിയ താരങ്ങളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്തേക്കും.
ബിറ്റ് കോയിന് ഇടപാടുമായി 2000 കോടി അഴിമതി നടന്നെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് നടപടി. സംഭവത്തില്‍ പ്രമുഖ വ്യവസായിയും ബോളിവുഡ് താരം ശില്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ത്രയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു . ആ ചോദ്യം ചെയ്യൽ എട്ട് മണിക്കുറോളം നീണ്ടുനിന്നു.
സണ്ണി ലിയോണ്‍ ശില്‍പ്പ ഷെട്ടി എന്നിവര്‍ക്കു പുറമേ ബോളിവുഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രാചി ദേശായി, ആര്‍തി ചബ്രിയ, സോനാല്‍ ചൗഹാന്, കരിഷ്മാ താന, സറീന്‍ഖാന്‍, നേഹാ ദൂപിയ, ഹുമ ഖുറേഷി, നര്‍ജിസ് ഫക്റി എന്നിവരും ചോദ്യം ചെയ്യൽ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ദുബായ്, സിങ്കപ്പുര്‍ എന്നിവിടങ്ങളില്‍ ബിറ്റ് കോയിന് ഇടപാട് നടത്തിയെന്ന അരോപണം നേരിട്ട അമിത് ഭരദ്വാജിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ പ്രചാരണങ്ങൾക്ക് ഭാഗമായതിനാണ് ഈ താരങ്ങളെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. പുനെ സ്വദേശിയായ ഭരദ്വാജ് ആറുമാസങ്ങള്‍ക്ക് മുമ്പ് ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് അറസ്റ്റിലായിരുന്നു. മുടക്കു മുതലിനേക്കാള്‍ 10 ശതമാനം തുക 18 മാസം കൊണ്ട് മടക്കി നല്കുമെന്നായിരുന്ന് വാഗ്ദാനം നല്കി ഇടപാടുകാരെ പറ്റിച്ച സംഭവത്തിലാണ് നടപടി.
Post Your Comments