CinemaGeneralMollywoodNEWS

ഭാര്യയുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയ വികാരമായ കുറിപ്പുമായി ബിജിബാല്‍

അപ്രതീക്ഷിതമായെത്തിയ തന്റെ ഭാര്യയുടെ മരണം ബിജിബാല്‍ എന്ന സംഗീത സംവിധായകനെ തളര്‍ത്തിയില്ല,ബിജിബാലിന്റെ അഗാധമായ സ്നേഹത്തിനു മുന്നില്‍ ശാന്തിയുടെ വേര്‍പാട്‌ ഇന്നും ഹൃദയ വികാരമായി ഏവരുടെയും മനസ്സില്‍ നിറയുന്നു.
ഭാര്യ ശാന്തിയുടെ പിറന്നാള്‍ ദിനത്തില്‍ വ്യത്യസ്തമായ അനുഭവ കുറിപ്പും വീഡിയോയും സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചപ്പോള്‍ പ്രേക്ഷകര്‍ അത് ഇരുകയ്യും നീട്ടി സ്വീകരിച്ചു.

”ഒരു കുങ്കുമച്ചെപ്പോ കുപ്പിവളകളോ മതി നിന്റെ കണ്ണുകൾ അതിശയം കൊണ്ട് തിളങ്ങാൻ, കവിളുകൾ ഇഷ്ടം കൊണ്ട് ചുവക്കാൻ. നാളെ നിന്റെ പിറന്നാളിൽ ഞാൻ നിനക്കൊരു സമ്മാനം തരും. എനിക്കിപ്പൊഴേ കാണാം പൂത്ത ചെമ്പനീർ കാട് , കണ്ണിലെ നക്ഷത്രജാലം” – ഭാര്യയുടെ പിറന്നാള്‍ ദിനം ഓര്‍മ്മിച്ചു കൊണ്ട് ബിജിബാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. കൂടാതെ എന്നും ചിരിയ്ക്കുന്ന പെണ്‍കുട്ടി എന്ന പേരില്‍ ബിജിബാല്‍ മറ്റൊരു വീഡിയോ ആല്‍ബവും പിറന്നാള്‍ ദിനത്തില്‍ തന്‍റെ ഭാര്യയ്ക്കായി സമര്‍പ്പിച്ചു. ഈ മനോഹര വീഡിയോയുടെ ആശയം ബിജി ബാലിന്‍റെതാണ്, സംഗീതവും ബിജിബാല്‍ തന്നെ നിര്‍വഹിച്ചിരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button