
ഉടച്ചു വാര്‍ക്കലുമായി താരസംഘടനയായ അമ്മ തങ്ങളുടെ നിലപാട് ശക്തമാക്കുന്നു. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇന്നസെന്റ് മാറുന്ന സാഹചര്യത്തില്‍ സൂപ്പര്‍ താരം മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തേക്കും. പൃഥ്വിരാജും രമ്യ നമ്പീശനും അമ്മയില്‍ നിന്ന് പുറത്തായേക്കും എന്നും സൂചനയുണ്ട്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു അമ്മയുടെ നിലപാടിനെതിരെ വിരുദ്ധമായി പ്രവര്‍ത്തിച്ചതിനെതിരെയാണ് നടപടി. നടിയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്കിയ ഇരുവരും താരസംഘടനയായ അമ്മയ്ക്കെതിരെ ശകതമായി പ്രതികരിച്ചിരുന്നു, ഇത് കണക്കിലെടുത്താണ് പുതിയ തീരുമാനം.
അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ ബോബന് ഉള്‍പ്പടെയുള്ളവരുടെ പേരുകള്‍ പറഞ്ഞു കേട്ടിരുന്നു, എന്നാല്‍ മോഹന്‍ലാല്‍ തന്നെ ആ പദവി വഹിക്കുമെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്, അമ്മയുടെ ജനറല്‍സെക്രട്ടറി സ്ഥാനത്ത് നിന്ന് മമ്മൂട്ടിയും പിന്മാറും, യുവ നടന്മാര് സംഘടനയുടെ ചുമതല ഏറ്റെടുക്കണമെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടിരുന്നു.
Post Your Comments