വീരേ ദി വെഡിംഗ് എന്ന ബോളിവുഡ് ചിത്രം ഏറെ ചര്‍ച്ചയാകുമ്പോള്‍ അതില്‍ അഭിനയിച്ച നായികമാര്‍ക്കെതിരെയാണ് ഏറെയും വിമര്‍ശനം. ചിത്രത്തിലെ സ്വയംഭോഗ സീന്‍ വലിയ രീതിയിലുള്ള വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു, ഇതിനെതിരെ പ്രതികരണവുമായി സ്വരഭാസ്കര്‍ രംഗത്ത് വരികയും ചെയ്തിരുന്നു. ചിത്രത്തില്‍ ഗ്ലാമര്‍ മൂഡിലാണ് കരീന കപൂറും അഭിനയിക്കുന്നത്, ഹോട്ടായ തരത്തിലുള്ള മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ എന്താണ് പ്രശ്നമെന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് കരീന. ചിത്രത്തിലെ വേഷത്തിന്റെ പേരില്‍ കരീനയും ഏറെ പഴികേട്ടിരുന്നു.
ഒരാള്‍ക്ക് ഇണങ്ങുന്ന വസ്ത്രം എന്താണോ അതാണ് അവര്‍ ധരിക്കുക.അമ്മമാര്‍ക്ക് ചേരുന്ന വസ്ത്രം എന്താണെന്ന് എനിക്കറിയില്ല. എന്റെ അമ്മയും മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കാറുണ്ട്. അവരെ ഇപ്പോഴും അത്തരം വസ്ത്രങ്ങളില്‍ കാണാന്‍ നല്ല ഭംഗിയാണ്. സ്ത്രീകള്‍ക്ക് ഇഷ്ടമുളള വസ്ത്രങ്ങള്‍ ധരിക്കാവുന്ന ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്.
എനിക്ക് ഒരു കുട്ടിയുളളതിനാല് അത്തരം വസ്ത്രങ്ങള്‍ ധരിക്കരുതെന്നല്ല അര്‍ത്ഥം. ആത്മവിശ്വാസമുണ്ടെങ്കില്‍ ആര്‍ക്കായാലും ഏത് തരം വസ്ത്രം വേണമെങ്കിലും ധരിക്കാം, വീരേ ദി വെഡിംഗ് എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments