ഫേസ്ബുക്കില്‍ എല്ലാവരും കുത്തി പൊക്കലിന്റെ പിറകെയാണ്. പഴയകാല ചിത്രങ്ങള്‍ വീണ്ടും ഓരോരുത്തരുടേയും ടൈംലൈനില്‍ എത്തുന്നതാണ് ഫേസ്ബുക്ക് കുത്തിപൊക്കലിന്റെ പുതിയ വേര്‍ഷന്‍. ഫേസ്ബുക്ക് സൃഷ്ടാവ് മാര്‍ക്ക് സുക്കന്ബര്ഗാണ് ഇത് തുടങ്ങിവെച്ചത്, പിന്നീടു സിനിമാ താരങ്ങള്‍ അടക്കമുള്ള സെലിബ്രിറ്റികള്‍ സംഗതി ഏറ്റെടുത്തതോടെ സംഗതി സൂപ്പര്‍ ഹിറ്റായി. ഇപ്പോഴിതാ രമേശ് പിഷാരടി സ്വന്തമായി കുത്തിപൊക്കിയ ഒരു ഫോട്ടോയാണ് ആരാധകരെ ചിരിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്യുന്നത്, രമേശ് പിഷാരടി മറ്റു രണ്ടു സുഹൃത്തുക്കളുമായി നില്ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു.
കുത്തിപൊക്കല്‍ പോസ്റ്റിനു താഴെ രമേശ് പിഷാരടി ഇങ്ങനെ കുറിച്ചു
“എനിക്ക് പിന്നെ ഇപ്പഴും ഇതൊക്കെത്തന്നെയാണ് പണി.കൂടെയുള്ളവരുടെ കാര്യം ഓര്‍ക്കുമ്ബോഴാ ഇതില്‍ ഒരുത്തന് ഇപ്പോള്‍ അഡ്വക്കേറ്റും(സുജിത് സോമശേഖരന്‍) മറ്റവന് വലിയ ഷെഫും (അനീഷ് കെ എന്‍) ആണ്.”
Post Your Comments