ഇന്ത്യ പാക് അതിര്‍ത്തിയില്‍ നടന്ന ഒരു കഥയുമായി ഡസ്റ്റ് ബിന്‍. ഒരു സൈനികന്റെ ആത്മനൊമ്പരങ്ങള്‍ ഒപ്പിയെടുത്ത ഡസ്റ്റ് ബിന്‍ തിയറ്ററുകളിലെയ്ക്ക് . മേജര്‍ ഫിലിംസിന്റെ ബാനറില്‍ രേഖാശ്രീകുമാര്, കേണല്‍ മോഹന്‍ദാസ് എന്നിവര്‍ നിര്‍മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് മധു തത്തംപള്ളി . കാര്‍ത്തിക് ശ്രീ നായക് പ്രശാന്ത് എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുധീര്‍ കരമന, മധു എന്നിവരും അഭിനയിക്കുന്നു.
നായക് പ്രശാന്തിന്റെയും, ദേശ സ്നേഹികളായ സൈനികരുടെയും കഥ പറയുന്ന ഡസ്റ്റ് ബിന്‍ അലാഹാബാദിലെ പട്ടാള ക്യാമ്പില്‍ വച്ചാണ് ചിത്രീകരിച്ചത്. കൂടാതെ, ഗംഗാ, യമുന സംഗമത്തില്‍ വച്ച് ചിത്രീകരിച്ച ആദ്യ ചിത്രവുമാണ് ഡസ്റ്റ്ബിന്‍. അതിര്‍ത്തിയിലെ പട്ടാള ക്യാമ്പുകളില്‍കഴിയുന്ന സൈനികരുടെ ക്ളേശ പൂര്‍ണ്ണമായ ജീവിതം ചിത്രീകരിക്കുന്ന ഈ ചിത്രം അവരുടെ വ്യക്തി ജീവിതത്തിലെ ആത്മനൊമ്പരങ്ങളും ഒപ്പിയെടുക്കുന്നു.
കേണല്‍ മോഹന്‍ദാസ്, രമേഷ് കൃഷ്ണ, എം.ജി റിയാസ്, കൂള്‍ സുരേഷ്, അച്ചുത കുറുപ്പ്, ധനീഷാ സുരേന്ദ്രന്, മിനി ശ്രീകുമാര്‍, രേഖാ ശ്രീകുമാര്‍, ജീവന് ആനന്ദ്, റിയാന്‍ അഫ്സല്, സനി വെങ്കിടേഷ്, ബ്രഹ്മന്‍ ഹരിപ്പാട്, മംഗള്‍ നായര്‍, സണ്ണി നിലന്പൂര്‍, കരുവാറ്റ ജയപ്രകാശ്, സൂരജ് പന്തളം, കുളപ്പുള്ളി ലീല, ദുര്ക്ഷ ഹരിപ്പാട്, മിനി ശ്രീകുമാര്‍, എന്നിവരോടൊപ്പം മിലിട്ടറി ഓഫീസര്‍മാരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Post Your Comments