GeneralNEWSTollywoodWOODs

വലതു കണ്ണിന് കാഴ്ചയില്ല: ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കാരണം ശസ്ത്രക്രിയ വെല്ലുവിളി; യുവ നടന്‍റെ ജീവിതം ഇങ്ങനെ

ബാഹുബലി എന്ന വന്‍ വിജയ ചിത്രത്തിലെ ഭല്ലാവദേവനെ ആരാധകര്‍ മറക്കില്ല. ആ വേഷം മനോഹരമായി അവതരിപ്പിച്ചത് യുവ നടന്‍ ദാണ ദഗുബാട്ടിയാണ്.
തന്റെ വലത് കണ്ണിന് കാഴ്ചയില്ലെന്ന ദാണ ദഗുബാട്ടി ഒരു ടെലിവിഷന്‍ ചാനല്‍ പരിപാടിക്കിടെ വെളിപ്പെടുത്തിയത് ആരാധകര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. തനിക്ക് ഒരു കണ്ണ് മാത്രമേ കാണാന്‍ കഴിയുവെന്നും ഇടത് കണ്ണടച്ചാല്‍ പൂര്‍ണ്ണമായും ഇരുട്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കുട്ടിക്കാലം മുതല്‍ തന്നെ റാണയ്ക്ക് ഒരു കണ്ണിന് മാത്രമേ കാഴ്ചയുള്ളു. മുന്പ് മരിച്ച ഒരാളില്‍ നിന്ന് കാഴ്ച സ്വീകരിച്ചെങ്കിലും ആ ശ്രമം പരാജയപ്പെടുകയായിരുന്നു. ഇപ്പോള്‍ ഈ കാഴ്ചവൈകല്യം തന്‍റെ സിനിമാജീവിതത്തെ ബാധിക്കുന്നതിനാല്‍ ചിത്രീകരണങ്ങളൊക്കെ നിര്‍ത്തിവച്ച്‌ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുകയാണ് താരം.

 എന്നാല്‍ ശസ്ത്രക്രിയയുടെ തീയ്യതി തീരുമാനിച്ചിട്ടില്ല. റാണയുടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് അതിനു തടസ്സം. അത് നോര്‍മല്‍ ആകുന്നതിനായി കാത്തിരിക്കുകയാണ് ടോകറെര്മാര്‍ എന്ന് റാണയുടെ അച്ഛനും പ്രമുഖ നിര്‍മ്മാതാവുമായ സുരേഷ് ബാബു അറിയിച്ചു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പാരമ്ബര്യമായി വന്നതാണെന്നും അദ്ദേഹം പറയുന്നു. സതീഷ് ഗുപ്ത എന്ന ഡോക്ടറുടെ നേതൃത്വത്തില്‍ മാക്‌സിവിഷന്‍ ആശുപത്രിയിലായിരുന്നു മുന്‍പ് നടത്തിയ ശസ്ത്രക്രിയ. എന്നാല്‍ ഇത്തവണ വിദേശത്താവും ചികിത്സ നടത്തുകയെന്നും സുരേഷ് ബാബു.

തന്‍റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു താരം കഴിഞ്ഞ കുറച്ചു ആഴ്ചകളായി വിദേശത്താണ്. ഇപ്പോള്‍ ഹൈദരാബാദില്‍ തിരിച്ചെത്തിയെങ്കിലും ശസ്ത്രക്രിയയ്ക്ക് ശേഷമേ അദ്ദേഹം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തൂ.

shortlink

Related Articles

Post Your Comments


Back to top button