ഇടവേളയ്ക്ക് വീണ്ടും ടെലിവിഷന്‍ പരിപാടികളിലൂടെ സജീവമാകുകയാണ് ജി എസ് പ്രദീപ്. അശ്വമേധം എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ ഗ്രാന്റ് മാസ്റ്റര്‍ ജി എസ് പ്രദീപ് മദ്യത്തിന് അടിമയായി ജീവിതം നശിക്കുന്നുവെന്ന് ചില വാര്‍ത്തകള്‍ വന്നിരുന്നു. സമൂഹമാധ്യമങ്ങളില്‍ രോഗാവസ്ഥയില്‍ ആയിരുന്ന സമയത്തെ ചില ചിത്രങ്ങളും മറ്റും ചേര്‍ത്ത ഒരു വീഡിയോയും പ്രചരിച്ചിരുന്നു. എന്നാല്‍ നാലര വര്‍ഷങ്ങള്‍ക്ക് ശേഷം ആ വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് താരം. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ജി എസ് പ്രദീപ് അതിനെക്കുറിച്ച് പറയുന്നത്
“രോഗാവസ്ഥയിലുള്ള എന്റെ വല്ലാതെ മെലിഞ്ഞ ചിത്രമൊക്കെയെടുത്ത് എന്റെ പല അഭിമുഖങ്ങളിലെ ക്ലിപ്പിങ്ങുകൾ കൂട്ടിച്ചേർത്തുണ്ടാക്കിയ ഒരു വിഡിയോ വാട്സ് ആപ്പിലൂടെ പ്രചരിച്ചു. ‘ജി.എസ്. പ്രദീപിന്റെ ഇപ്പോഴത്തെ അവസ്ഥ നോക്കൂ. മദ്യപാനം കാരണം സാമ്പത്തികമായി നശിച്ചു…’ എന്നും മറ്റുമായിരുന്നു അതിൽ. അതിൽ പറഞ്ഞ കാര്യങ്ങളൊന്നും സത്യമായിരുന്നില്ല. ആദ്യം അതുകണ്ട് ഞാൻ ഞെട്ടി. പിന്നെ, അതു കാണുമ്പോൾ തമാശ തോന്നി. അടിസ്ഥാനപരമായി അതു നൽകുന്ന മെസേജ് മദ്യത്തിനെതിരെ ആയിരുന്നതിനാലാണ് ഞാൻ പ്രതികരിക്കാതിരുന്നത്. പക്ഷേ, നാലര വർഷങ്ങൾക്കു ശേഷം, ഇപ്പോഴും ആ സംഭവം വാട്സ്ആപ്പിലൂടെ പ്രചരിക്കുന്നതു കാണുമ്പോൾ സത്യത്തിൽ വിഷമം ഉണ്ട്.” – ജി എസ് പ്രദീപ് പറയുന്നു.
Post Your Comments