GeneralMollywoodNEWSWOODs

ആ വിവാഹം തന്നെ തകര്‍ത്തു, പക്ഷേ ആത്മഹത്യ ചെയ്യാന്‍ വയ്യ; നടി ചാര്‍മിളയുടെ ദുരിത ജീവിതം

നീണ്ട ഇടവേളയ്ക്ക് ശേഷം നടി ചാര്‍മിള അഭിനയ ജീവിതത്തിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. എന്നാല്‍ തനിക്ക് ഇപ്പോള്‍ വേഷങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയിലാണ് താരം. ഒരുകാലത്ത് ജോലിയില്‍ ശ്രദ്ധിക്കാതിരുന്ന കാലത്തും തനിക്ക് ധാരാളം അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ആരും വിളിക്കുന്നില്ലെന്ന് അവര്‍ പറയുന്നു. ‘ഇന്ന് ഒരു പ്രശ്‌നങ്ങളിലും പെടാതെ ജോലിയില്‍ ശ്രദ്ധിക്കുന്നു. എന്നിട്ടും എന്നെ ആരും വിളിക്കുന്നില്ല. മുതിര്‍ന്ന സംവിധായകര്‍ പോലും. അവര്‍ക്കറിയില്ലലോ എന്റെ നിസ്സഹായാവസ്ഥ. ഒരു അഭ്യര്‍ഥന മാത്രമേയുള്ളൂ, ദയവായി എനിക്ക് സിനിമയില്‍ അവസരം തരൂ..’ ചാര്‍മിള അപേക്ഷിക്കുന്നു. നാന സിനിമാവാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചാര്‍മിള താന്‍ ഇപ്പോള്‍ കടന്നുപോകുന്ന ദുരിതവഴികളെക്കുറിച്ച്‌ മനസ് തുറക്കുന്നത്.

തൊണ്ണൂറുകളില്‍ നായികയായി തിളങ്ങിയ ചാര്‍മിളയ്ക്ക് വിവാഹ ജീവിതം സമ്മാനിച്ചത് ദുരിതമാണ്‌. സിനിമയില്‍ സജീവമായിരുന്ന കാലത്ത് താന്‍ ഒന്നും സമ്പാദിച്ചിട്ടില്ലെന്ന് ചാര്‍മിള തുറന്നു പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ .. ‘അന്ന് ഒരു സിനിമയുടെ പ്രതിഫലം കിട്ടിയാല്‍ ഏതെങ്കിലും വിദേശരാജ്യത്തേക്ക് പോകും. പണം ചെലവാക്കും.’ ദാമ്പത്യജീവിതത്തിലുണ്ടായ തിരിച്ചടികള്‍ തളരാതെ ഓരോ ഘട്ടത്തിലും ഞാന്‍ തിരിച്ചുവന്നു. പക്ഷേ രാജേഷുമായുണ്ടായ വിവാഹം എന്നെ തകര്‍ത്തു കളഞ്ഞു. അയാള്‍ക്കുവേണ്ടി സ്വന്തം വീടും സ്ഥലവും വരെ വില്‍ക്കേണ്ടിവന്നു. അതെന്നെ വിഷാദത്തിലേക്ക് തള്ളിവിട്ടു. എന്റെ ശരീരം ക്ഷീണിക്കാനും മുടി കൊഴിയാനും തുടങ്ങി. മുന്‍പായിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്‌തേനെ. . പക്ഷേ ഇന്നെനിക്ക് അതിനാവില്ല. കിടപ്പായ അമ്മയും മകനുമുണ്ട്. അവരെ പട്ടിണിക്കിടാന്‍ എനിക്കാവില്ല..’

Actress Charmila Latest Stills

shortlink

Related Articles

Post Your Comments


Back to top button