CinemaGeneralMollywoodNEWS

ബാബു ആന്റണിയെ കണ്ടതും ഫഹദിന്‍റെ നിയന്ത്രണം വിട്ടു; സംഭവത്തിനു പിന്നില്‍!

ബാബു ആന്റണിയുടെ കരിയറില്‍ വഴിത്തിരിവായ ചിത്രങ്ങളില്‍ ഒന്നാണ് ഭരതന്‍ സംവിധാനം ചെയ്ത വൈശാലി, ബാബു ആന്റണിയുടെ ഏറ്റവും മികച്ച സിനിമയായി വൈശാലി ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ താരത്തിന്റെ മറ്റൊരു വില്ലന്‍ വേഷം അധികമാരും ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്, സ്ഥിരം വില്ലന്‍ പരിവേഷത്തില്‍ നിന്നും മാറി നോട്ടം കൊണ്ട് പ്രേക്ഷരെ ഞെട്ടിച്ച വില്ലനായിരുന്നു പൂവിനു പുതിയ പൂന്തെന്നല്‍ എന്ന ചിത്രത്തിലെ പ്രതിനായക വേഷം. ഫാസില്‍ സംവിധാനം ചെയ്ത ഈ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു, പ്രിവ്യൂ ഷോ കഴിഞ്ഞപ്പോള്‍ തന്നെ ചിത്രം സൂപ്പര്‍ ഹിറ്റാകുമെന്ന് ഫാസില്‍ ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞിരുന്നതായി ഒരു ടിവി അഭിമുഖത്തില്‍ ബാബു ആന്റണി പറയുന്നു, അതിനു ഒരു കാരണവും ഉണ്ടെന്നു വ്യക്തമാക്കുകയാണ് താരം.

സിനിമയുടെ പ്രിവ്യൂ കാണാന്‍ അന്ന് ഫാസിലിന്റെ മടിയില്‍ ഏഴു വയസ്സുകാരന്‍ ഫഹദും ഉണ്ടായിരുന്നു, സിനിമയ്ക്ക് ശേഷം ഞാന്‍ അവന്റെ അടുത്തേക്ക് ചെന്നപ്പോള്‍ എന്നെ കണ്ട പാടെ അവന്‍ ഉച്ചത്തില്‍ കരഞ്ഞു. ഫഹദിന്റെ കരിച്ചില്‍ കേട്ടതും ഈ സിനിമയുടെ വിജയം ഉറപ്പായി എന്നായിരുന്നു ഫാസിലിന്റെ മറുപടി . ബാബു ആന്റണി ഓര്‍ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button