വിവാദ റിയാലിറ്റിഷോയിലെ പ്രണയ താരങ്ങളാണ് പ്രിന്‍സ് നരുലയും യുവിക ചൗധരിയും. ബോളിവുഡിലെ ഈ പ്രണയ താരങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയാകുന്നത് വ്യത്യസ്തമായ ഒരു കാര്യത്തിലൂടെയാണ്.
ടെലിവിഷന്‍ താരം നരുല സോഷ്യല്‍ മീഡിയയില്‍ തന്റെ പേര് മാറ്റിയതാണ് ഇപ്പോഴത്തെ ചര്‍ച്ച. തന്റെ കാമുകിയുടെ പേര് തന്റെ പേരിനൊപ്പം ചേര്‍ത്തിരിക്കുകയാണ് താരം. അതാണ് ബോളിവുഡ് ഇത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്ത് തുടങ്ങിയിരിക്കുകയാണ്.
എന്നാല്‍ ഇത് വലിയ ചര്‍ച്ചയാക്കേണ്ടതില്ല എന്ന നിലപാടിലാണ് നരുല. വിവാഹിതരാകുന്ന സ്ത്രീകള്‍ ഭര്‍ത്താവിന്റെ പേര് സ്വീകരിക്കുന്നത് നമ്മള്‍ കാണുന്നുണ്ട്. അത് വലിയ ചര്‍ച്ചയാക്കുന്നില്ല. പിന്നെ എന്തുകൊണ്ടാണ് തന്റെ തീരുമാനം ഇങ്ങനെ ചര്ച്ചയാക്കുന്നത്. സ്ത്രീയും പുരുഷനും ഒന്ന് പോലെയാണ്. വിവാഹിതരായ സ്ത്രീകള്‍ തങ്ങളുടെ പകുതിയായി ഭര്‍ത്താവിനെ കാണുന്നത് പോലെ തന്നെയാണ് തന്റെ കാമുകിയ്ക്ക് ഞാന്‍ നല്‍കുന്ന പ്രാധാന്യമെന്നും അതാണ് പേര് മാറ്റിയതിന്റെ കാരണമെന്നും താരം പറയുന്നു. ഇത് ഒരു പബ്ലിസിറ്റിയ്ക്ക് വേണ്ടി ചെയ്തത് അല്ലെന്നും നരുല കൂട്ടിച്ചേര്‍ത്തു.
Post Your Comments