നടന്‍ ധനുഷിന്റെ പിതാവുമായുള്ള പ്രശ്നത്തില്‍ തന്നെ അനാവശ്യമായി വലിച്ചിഴയ്ക്കുന്നുവെന്ന് കാട്ടി മാനസിക പീഡനത്തിനു കേസ് കൊടുത്തിരിക്കുകയാണ് തമിഴ് സൂപ്പര്‍താരം രജനികാന്ത്. വിവാദ വ്യവസായി മുകുന്ദ് ചന്ദ് ബോത്രയ്‌ക്കെതിരെയാണ് നടന്റെ പരാതി. രജനിയുടെ മരുമകന്‍ ധനുഷിന്റെ പിതാവും സംവിധായകനും നിര്‍മ്മാതാവുമായ കസ്തൂരി രാജയുമായി മുകുന്ദിനുള്ള പണമിടപാട് തര്‍ക്കത്തിലേക്ക് സംഭവവുമായി ബന്ധമില്ലാത്ത തന്നെ ഉള്‍പ്പെടുത്തുകയാണെന്നും അത് തന്നെ മാനസികമായി തളര്‍ത്തുന്നുവെന്നുമാണ് രജനിയുടെ പരാതി.
നിരവധി പണം തട്ടിപ്പു കേസുകളില്‍ പ്രതിയാവുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിട്ടുള്ളയാളാണ് മുകുന്ദ്. തമിഴ് സിനിമാ മേഖലയില്‍ വന്‍പണമിടപാട് നടത്തുന്ന ശൃംഖലയും ഇയാള്‍ക്കുണ്ട്. കസ്തൂരി രാജയുമായുള്ള ഇടപാടില്‍ തനിക്ക് 65 ലക്ഷത്തിന്റെ നഷ്ടമുണ്ടായെന്ന് കാണിച്ച് മുകുന്ദ് നല്‍കിയ കേസില്‍ രജനികാന്തിനെ പ്രതിചേര്‍ത്തിരുന്നു. ഇതിനെതിരെയാണ് രജനിയുടെ പരാതി. എന്നാല്‍ തന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് രജനിയുടെ ശ്രമമെന്നു മുകുന്ദിന്റെ പ്രതികരണം.
Post Your Comments