നാല്‍പ്പതോളം സിനിമകള്‍ക്ക് രചന നിര്‍വഹിച്ച ശ്രീനിവാസന് മലയാള സിനിമയില്‍ നിന്ന് അധികം വിവാദങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. പക്ഷെ 1991-ല്‍ പുറത്തിറങ്ങിയ രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രം സന്ദേശം ശ്രീനിവാസന് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു.
സിനിമ വലിയ ചര്‍ച്ചയായി മാറിയപ്പോള്‍ ചിലരുടെ ഊമകത്തുകള്‍ വീട്ടില്‍ എത്തിയിരുന്നതായി ഒരു ടിവി ചാനലിലെ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ശ്രീനിവാസന്‍ വ്യക്തമാക്കി.
അതിലെ ഒരു വാചകം ഇപ്പോഴും തനിക്ക് ഓര്‍മ്മയുണ്ടെന്നും ശ്രീനിവാസന്‍ പറയുന്നു, രാഷ്ട്രീയക്കാര്‍ നേടി തന്ന സ്വാതന്ത്ര്യമാണെടോ താനൊക്കെ അനുഭവിക്കുന്നത് എന്നായിരുന്നു ഒരു കത്തിലെ വാചകം.
ഏതു രാഷ്ട്രീയക്കാര്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം കോണ്‍ഗ്രസ്സ് പിരിച്ചുവിടണമെന്നാണ് ഗാന്ധിജി പറഞ്ഞിട്ടുള്ളത്, ഗാന്ധിജിക്ക് വേണ്ടാത്ത ഒരു പാര്‍ട്ടിയാണ് ഇപ്പോള്‍ ഇവിടെ നിലകൊള്ളുന്നത് പരിഹാസത്തോടെ ശ്രീനിവാസന്‍ പങ്കുവെയ്ക്കുന്നു.
Post Your Comments