യുവന് ശങ്കര്രാജയ്ക്കൊപ്പം പുതിയ ചിത്രം ചെയ്യുന്നില്ലെന്ന് പ്രഖ്യാപി ച്ചിരിക്കുകയാണ് സംവിധായകന് സുശീന്തിരന്‍. ഫുട്ബോളിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചമ്പ്യന്സിന്റെ സംഗീതമൊരുക്കാന്‍ യുവനെയാണ് സുശീന്തിരന്‍ സമീപിച്ചത്. നരേന്, റോഷന്, മൃണാളിനി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ചാമ്പ്യന്‍സ്. എന്നാല്‍ യുവനൊപ്പം നിലവില്‍ ജോലി ചെയ്യാന്‍ സാധിക്കില്ലെന്നും അതിനു കാരണം യുവന്റെ ചില കൂട്ടുകെട്ടുകളാണെന്നും സംവിധായകന് പറയുന്നു. ട്വിറ്ററിലൂടെയാണ് യുവനോടൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ നിന്നും താന്‍ പിന്മാറിയകാര്യം സുശീന്തിരന്‍ ആരാധകരെ അറിയിച്ചത്.
”എനിക്ക് യുവനൊപ്പം ഇപ്പോള്‍ ജോലി ചെയ്യാന്‍ സാധിക്കുകയില്ല. അദ്ദേഹത്തിന്റെ ആരാധകരോട് മാപ്പ് ചോദിക്കുന്നു. അദ്ദേഹത്തിന്റെ ചില കൂട്ടുക്കെട്ടാണ് അതിന് പിന്നിലെ കാരണം. ഞാന്‍ എന്റെ ദുഃഖം യുവനോട് ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല. ഭാവിയില്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യണം എന്നാണ് എന്റെ ആഗ്രഹം”- സുശീന്തിരന്‍ ട്വീറ്റ് ചെയ്തു.
Post Your Comments