മാധ്യമങ്ങളോട് ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചതിനു ക്ഷമ ചോദിച്ച് നടന് രജനികാന്ത്. തൂത്തുക്കുടി വെടിവെപ്പില്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു മാധ്യമ പ്രവര്‍ത്തകരോട് താരം തട്ടിക്കയറിയത്. ഇതിനെതിരേ മാധ്യമപ്രവര്‍ത്തകരുടെ സംഘടന രംഗത്തെത്തിയതോടെ ക്ഷമ ചോദിച്ചി രിക്കുകയാണ് താരം. ആരെയും വേദനിപ്പിക്കണമെന്ന് ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ രജനീകാന്ത് ക്ഷമാപണം നടത്തിയത്.
ആരെയും വേദനിപ്പിക്കണം എന്ന ഉദ്ദേശമുണ്ടായിരുന്നില്ലെന്നും തന്റെ വാക്കുകള്‍ ഏതെങ്കിലും മാധ്യമപ്രവര്‍ത്തകനെ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ പറയുന്നു എന്നുമാണ് താരത്തിന്റെ ട്വീറ്റ്.
മേയ് 22 ന് സ്റ്റാര്‍ലെറ്റ് വിദുദ്ധ സമരം നടത്തുന്നവര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരുക്കേറ്റവരെ ആശുപത്രിയില്‍ രജനി സന്ദര്‍ശിച്ചിരുന്നു.
Post Your Comments