CinemaGeneralMollywoodNEWS

സൈനിക സ്കൂളിലെ വിദ്യാർത്ഥിയായ പൃഥ്വിരാജിനെക്കുറിച്ച് ബാലചന്ദ്ര മേനോന്‍

ബാലചന്ദ്ര മേനോന്റെ എന്നാലും ശരത് എന്ന ചിത്രം റിലീസിന് ഒരുങ്ങുവേ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങുന്ന സന്തോഷം തന്റെ ആരാധകരുമായി പങ്കുവെയ്ക്കുകയാണ് മലയാളികളുടെ സ്വന്തം ബാലചന്ദ്ര മേനോന്‍, പൃഥ്വിരാജാണ് എന്നാലും ശരത് എന്ന സിനിമയുടെ പോസ്റ്റര്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. തന്റെ സിനിമയുടെ ആദ്യ പോസ്സര്‍ അവതരിപ്പിക്കുന്ന പൃഥ്വിരാജിനു ബാലചന്ദ്ര മേനോന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ നന്ദി അറിയിച്ചു.
അങ്ങിനെ “എന്നാലും ശരത് ..? ‘ എന്ന എന്റെ , അല്ല നമ്മുടെ ചിത്രത്തിൻറെ FIRST LOOK POSTER പ്രകാശിതമാവുന്നു എന്നത് എന്നെ ഏറെ സന്തോഷിപ്പിക്കുന്ന കാര്യം തന്നെയാണ്‌ …

എന്നാൽ അതിലേറെ എന്നെ ആഹ്ലാദവാനാക്കുന്നതു ആ പോസ്റ്റർ തന്റെ ഫെസ്ബൂക് പേജിlലൂടെ പ്രകാശിതമാക്കുന്നതു പുതു തലമുറയിലെ വേറിട്ട സാന്നിധ്യമാണെന്നു ഇതിനകം തെളിയിച്ചു കഴിഞ്ഞ .പൃഥ്വിരാജ് ആണ് .

പൃഥ്വിരാജ് എന്നെ സംബന്ധിച്ച് ഒരു സിനിമാക്കാരനല്ല . എന്റെ സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന ദിവംഗതനായ സുകുമാരന്റെയും കോളേജ് കാലം മുതൽ എന്നെ അടുത്തറിയുന്ന ശ്രീമതി മല്ലികയുടെ മകനാണ് . രാജുവിനെ കൂടാതെ അച്ചനൊപ്പവും അമ്മക്കൊപ്പവും ചേട്ടൻ ഇന്ദ്രജിത്തുമായും ഒരുമിച്ചു അഭിനയിക്കാൻ കഴിഞ്ഞത് ആകസ്മികം മാത്രം !

ഞാൻ ഫോണിൽ എന്റെ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ പൃഥ്‌വി എന്ന രാജു എന്നോട് കാണിച്ച പ്രത്യേകമായ സ്നേഹവായ്പു ഞാൻ ഓർത്തുപോകുന്നു . ഒപ്പം കഴക്കൂട്ടം സൈനിക സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന രാജു മുഖ്യാതിഥിയായ എന്റെ മുന്നിലേക്ക് പട്ടാളവേഷത്തിൽ സൽയൂട്ടു ചെയത് നടന്നു വന്നതും ഇന്നലത്തെപ്പോലെ ഓർത്ത് പോകുന്നു. കാലം എത്ര പെട്ടന്നാണ് പറന്നു പോകുന്നത് !

ലൂസിഫർ എന്ന മോഹൻലാൽ ചിത്രത്തിലൂടെ സംവിധായകന്റെ മേലങ്കി അണിയാൻ പോകുന്ന രാജുവിന് അഡ് വാൻസായി എന്റെ ഒരായിരം ആശംസകൾ …..!

എന്റെ ചിത്രം ജൂലൈ മാസത്തിൽ പ്രദർശനത്തിനൊരുങ്ങുന്നു … എന്താണ് “എന്നാലും ശരത് ” എന്ന പേരിന്റെ അർഥം എന്ന് പലരും ചോദിച്ചു . അവരിൽ പലരോടും ഞാൻ ഇങ്ങനെ പ്രതികരിച്ചു…

“എന്താണ് താങ്കളുടെ പേര് ?”
“മഹേഷ് “” എന്നാണു ഉത്തരമെന്നു കരുതുക .
മഹേഷ് എന്ന് മാത്രം പറഞ്ഞാൽ ഒന്നും പ്രത്യേകിച്ച് തോന്നില്ല . എന്നാൽ , എന്നാലും മഹേഷ് ?” എന്നൊന്ന് പറഞ്ഞു നോക്കു ….അതിൽ എന്തൊക്കയോ ഒളിച്ചിരിപ്പുണ്ട് എന്ന് തീർച്ചയായും തോന്നും . അതേ തോന്നലാണ് ഈ ചിത്രത്തിൻറെ കഥയും …ഇപ്പം അത്രയും മതി .

ആദ്യമേ പറഞ്ഞുകൊള്ളട്ടെ . ചിത്രം റിലീസാകുന്ന ദിവസം തന്നെ നിങ്ങൾ തിയേറ്ററിൽ പോയി എന്റെ സിനിമ കാണണം . അതെൻറെ ആഗ്രഹമാണ് …

ഏവരുടെയും പ്രാർത്ഥനകളോടെ ജൂൺ രണ്ടാം തീയതി നിങ്ങൾക്കായി പ്രകാശിതമാക്കാൻ ഞാൻ എന്റെ ചിത്രത്തിൻറെ ആദ്യ പോസ്റ്റർ അഭിമാനത്തോടെ രാജുവിനെ ഏൽപ്പിക്കുന്നു ….

shortlink

Related Articles

Post Your Comments


Back to top button