
പല സമൂഹിക പ്രശ്നങ്ങളിലും സ്ത്രീകൾക്ക് നേരെ യുള്ള അതിക്രമങ്ങളിലും പിന്തുണ അറിയിച്ചൊരു സിനിമ പ്രവർത്തകയായിരുന്നു വാണി വിശ്വനാഥ്. ഏതു മലയാളി പ്രേക്ഷകന്റെ മനസ്സിലും അവർ ഒരു ആക്ഷൻ നായികയായി ഇന്നും തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ്.പല ഭാഷകളിലെ സൂപ്പർ താരങ്ങളുടെയും നായികയായി തിളങ്ങിയ എണ്ണം പറഞ്ഞ നടിമാരുടെ കൂട്ടത്തിൽ മുൻപന്തിയിൽ വാണി വിശ്വനാഥ് എന്ന പേരുമുണ്ട്.
വർഷങ്ങൾക്ക് മുൻപ് തന്നെ അപമാനിക്കാൻ ശ്രമിച്ച പുരുഷനെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ച സെറീന എന്ന യുവതിയ്ക്ക് പിന്തുണയുമായി എത്തിയ വാണി വിശ്വനാഥിന് സിനിമയില്‍ മാത്രമല്ല ചങ്കൂറ്റമുള്ളതെന്നു പലര്‍ക്കും ബോധ്യപ്പെട്ടിരുന്നു. തന്റെ ഫെമിനിസ്റ്റ് ചിന്താഗതികളെക്കുറിച്ചും അടുത്തിടെ നല്കിയ ഒരു അഭിമുഖത്തില്‍ വാണി വിശ്വനാഥ് വ്യക്തമാക്കിയിരുന്നു.
എനിക്ക് ഒരിക്കലും ഒരു ഫെമിനിസ്റ്റ് ആകാൻ കഴിയില്ല, എന്റെ അച്ഛനും ഭർത്താവും മകനുമെല്ലാം ആണുങ്ങളാണ് പിന്നെ എങ്ങനെ എനിക്ക് പുരുഷ വിദ്വേഷിയാകാൻ കഴിയും. വാണി വിശ്വനാഥ് ചോദിക്കുന്നു.
Post Your Comments