കഴിഞ്ഞ ദിവസം ആമിര്‍ ഖാന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ഫുട്ബോള്‍ മൈതാനത്ത് മകള്‍ ഇറ ഖാനൊപ്പം ആമിര്‍ ഗുസ്തി പിടിക്കുന്ന ഫോട്ടോയാണ് താരം ഷെയര്‍ ചെയ്തത്, ഇറയുടെ ഗ്ലാമറസ് ആയുള്ള വസ്ത്രധാരണത്തെ ചോദ്യം ചെയ്യുകയാണ് സോഷ്യല്‍ മീഡിയ ,ഒരച്ഛനും മകളും തമ്മില്‍ ഇങ്ങനെയൊരു ഫോട്ടോ പങ്കുവെയ്ക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും സോഷ്യല്‍ മീഡിയയിലെ ചിലര്‍ വ്യാഖാനിക്കുന്നു. മകളുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവേച്ചതോടെ ആമിര്‍ ഖാനെതിരെ നിരവധി ട്രോളുകളും കുറ്റപ്പെടുത്തുലുകളുമാണ് നിറയുന്നത്. ആമിര്‍ ഖാന് ഇതിനെതിരെ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
Post Your Comments