BollywoodGeneralLatest NewsNEWS

ഒടുവില്‍ ആ പുരസ്‌കാരവും കിമ്മിന് സ്വന്തം

പ്രശസ്ത മോഡലും ടിവി അവതാരകയും വ്യവസായിയുമായ കിം കാര്‍ദാഷ്യാന് ഇനി ഡിജിറ്റല്‍ പുരസ്‌കാര ജേതാവ് എന്ന പട്ടവും. യുഎസിലെ ഡിസൈനര്‍മാരുടെ കൂട്ടായ്മയായ കൗണ്‍സില്‍ ഓഫ് ഫാഷന്‍ ഡിസൈനേഴ്‌സ് ഓഫ് അമേരിക്കയുടെ (സിഎഫ്ഡിഎ) ഈ വര്‍ഷത്തെ ഡിജിറ്റല്‍ ഇന്‍ഫ്‌ലുവന്‍സര്‍ അവാര്‍ഡാണ് കിമ്മിനെ തേടിയെത്തിയത്.

ജൂണ്‍ നാലിന് കിമ്മിന് പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് സിഎഫ്ഡിഎ ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഒരു ദശകത്തിനിടെ ഡിജിറ്റല്‍ മീഡിയ വഴി ലോകത്ത് തന്നെ ഏറ്റവും സ്വാധീനമുള്ള വനിതയാണ് കിം. കിം ഏത് ബ്രാന്‍ഡ് ധരിച്ചാലും അതിനെ പറ്റി സംസാരിക്കുകയോ പോസ്റ്റിടുകയോ ചെയ്താല്‍ ഉടന്‍ തന്നെ മികച്ച പ്രതികരണമുണ്ടാകുന്നുണ്ടെന്നും കച്ചവടം വര്‍ധിക്കുന്നുണ്ടെന്നും സിഎഫ്ഡിഎ അധികൃതര്‍ വെളിപ്പെടുത്തി.

ഫേസ്ബുക്കില്‍ 30 മില്യണ്‍ , ഇന്‍സ്റ്റാഗ്രാമില്‍ 111 മില്യണ്‍ , ട്വിറ്ററില്‍ 59.9 മില്യണ്‍, യൂട്യൂബില്‍ 1.1 മില്യണ്‍ എന്നിങ്ങനെയാണ് കിമ്മിന്‌റെ ഫോളോവേഴ്‌സിന്‌റെ എണ്ണം. പുരസ്‌കാര വാര്‍ത്ത പുറത്ത് വന്നതോടെ കിമ്മിന്‌റെ ആരാധകര്‍ ഏറെ സന്തോഷത്തിലാണ്.

shortlink

Related Articles

Post Your Comments


Back to top button