ബോളിവുഡെന്ന സ്വപ്നലോകത്ത് നിന്നും ഹോളിവുഡെന്ന സ്വര്‍ഗ്ഗലോകത്തേക്ക് കാലുകുത്തുന്നതോടൊപ്പം പുതിയ ഗോസിപ്പുകളും നടി പ്രിയങ്ക ചോപ്രയെ ചുറ്റിപ്പറ്റി ഉണ്ടാവുകയാണ്. പ്രിയങ്ക ഇപ്പോള്‍ ഒരാളുമായി പ്രണയത്തിലാണെന്നാണ് ഏറ്റവും പുതിയതായി ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. അതിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇയാള്‍ക്ക് പ്രിയങ്കയെക്കാള്‍ പത്തു വയസ് കുറവാണത്രേ. അമേരിക്കന്‍ ഗായകനും സിനിമാ താരവുമായ നിക്ക് ജോനാസിനെ പ്രിയങ്ക പ്രണയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.നിക്കിന് 25 വയസാണ് പ്രായം. ഇവര്‍ പലതവണ പൊതുചടങ്ങുകളില്‍ ഒന്നിച്ച് പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു.
2017ല്‍ നടന്ന മെറ്റ് ഗാലെയിലാണ് ഇരുവരും പരിചയപ്പെടുന്നത്. ഇവര്‍ അന്ന് ഫോട്ടോ സെഷനു വേണ്ടി പോസ് ചെയ്തിരുന്നു. ജിമ്മി കിമ്മല്‍ അവതരിപ്പിച്ച പരിപാടിയില്‍ പ്രിയങ്കയോട് ഈ വിഷയത്തില്‍ ചോദ്യമുന്നയിച്ചപ്പോള്‍ ചിരിക്കുകയാണ് ചെയ്തത്. ഇരുവരും റാല്‍ഫ് ലോറന് ഡ്രസാണ് തിരഞ്ഞെടുത്തത്. അതിനാലാണ് ഒന്നിച്ച് പോയതെന്നും , നിക്കിന്റെ പ്രായത്തെപ്പറ്റി ചോദിച്ചപ്പോള്‍ എത്രയാണ് പ്രായം പതിനോന്നോ എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
Post Your Comments