GeneralKollywoodNEWSTV Shows

വധുവിനെ കണ്ടെത്തനുള്ള റിയാലിറ്റി ഷോ; സംഭവിച്ചത് ഇങ്ങനെ, ആര്യ അത് പറയുന്നു!

തമിഴില്‍ എങ്കെ വീട്ടു മാപ്പിളെ എന്ന റിയാലിറ്റി ഷോ വലിയ രീതിയില്‍ വിവാദമുണ്ടാക്കിയിരുന്നു. തമിഴ് സൂപ്പര്‍ താരം ആര്യ വധുവിനെ കണ്ടെത്താന്‍ നടത്തിയ റിയാലിറ്റി ഷോ അതിന്റെ അവസാന ഘട്ടങ്ങളിലാണ് ആരാധകരെ നിരാശപ്പെടുത്തിയത്. സൂസന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ ഫൈനല്‍ റൗണ്ടില്‍ എത്തിയപ്പോള്‍ ആരെ സ്വീകരിക്കും എന്ന കണ്‍ഫ്യൂഷനിലായിരുന്നു ആര്യ. ഒടുവില്‍ ആരെയും താന്‍ കല്യാണം ചെയ്യുന്നില്ല എന്ന് പ്രഖ്യാപിക്കുകയായിരുന്നു ഇതോടെ ആര്യയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി.

ഇതുമായി ബന്ധപ്പെട്ടു ആര്യ ഒരു തമിഴ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നതിങ്ങനെ

“നമുക്ക് എല്ലാവരെയും തൃപ്തിപ്പെടുത്തി കൊണ്ട് എല്ലാം ചെയ്യാന്‍ പറ്റുകയില്ല. ഞാന്‍ ആ റിസ്‌ക് ഏറ്റെടുത്തതാണ്. അതില്‍ എനിക്ക് ഒരു കുറ്റബോധവുമില്ല. ആ പതിനാറ് പേരെ മറ്റാരെക്കാളും നന്നായി എനിക്ക് അറിയാം. അവരുടെ വികാരങ്ങളും മൂല്യങ്ങളും കുടുബംവും എല്ലാം കണക്കിലെടുക്കേണ്ടതുണ്ട്. ഒരുപാട് കാര്യങ്ങള്‍ ഇതില്‍ നിന്നും പഠിച്ചിരുന്നു. എന്ത് കൊണ്ട് ഇന്നയാളെ തിരഞ്ഞെടുത്തില്ല എന്ന് ചോദ്യം വരാം. പക്ഷെ അതിന് പിന്നില്‍ വേറെയും ഒരുപാട് കഥകളുണ്ട്.
എല്ലാ കാര്യങ്ങളും എക്‌സ്പീരിയന്‍സ് ചെയ്താണ് മുന്നോട്ട് പോയിരുന്നത്ഇങ്ങനെ ഒക്കെ ആയി തീരുമെന്ന് നേരത്തെ പ്ലാന്‍ ചെയ്തല്ല മുന്നോട്ട്നീങ്ങിയത് അതെല്ലാം വന്ന് ചേരുകയായിരുന്നു. നമ്മള്‍ ആളുകളെ പരിചയപ്പെട്ട് ഇടപഴകി വരുമ്പോഴാണ് നമുക്ക് അവരെ പറ്റി മനസിലാക്കാന്‍ സാധിക്കുന്നത്. ആര്യ വ്യക്തമാക്കുന്നു.”

 

 

shortlink

Related Articles

Post Your Comments


Back to top button