വെള്ളിത്തിരയില്‍ ധൈര്യശാലിയായ നായകനായി തിളങ്ങുമ്പോഴും ചില നേരത്തേക്കെങ്കിലും പകച്ചു പോയ അനുഭവങ്ങള്‍ തനിക്കുണ്ടായിട്ടുണ്ടെന്ന് തുറന്ന് പറയുകയാണ് ബോളിവുഡ് താരം സല്മാന് ഖാന്. തന്റെ യഥാര്‍ഥ വ്യക്തിത്വം തുറന്ന് കാട്ടേണ്ടി വന്ന അവസരത്തിലാണ് സല്ലുവിന് സാധാരണയിലും കൂടുതല്‍ ചിന്തിക്കേണ്ടി വന്നത്. അതും മിനി സ്ക്രീനില്‍ ഷോ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചപ്പോള്‍.
2008ല്‍ ദസ് കാ ദം എന്ന ഗെയിം ഷോയിലൂടെയാണ് സല്മാന് ടിവിയില്‍ പ്രത്യക്ഷപ്പെടുന്നത്. ഇത് വീണ്ടും തിരിച്ചു വരാനൊരുങ്ങവേയാണ് സല്ലു തന്റെ അനുഭവം വെളിപ്പെടുത്തുന്നത്. ആദ്യം ടിവി ഷോ ചെയ്യുന്ന കാലത്ത് എനിക്ക് ചുറ്റും നെഗറ്റിവിറ്റിയായിരുന്നു. ഞാന്‍ എന്തെന്ന് തുറന്ന് കാട്ടാന്‍ അല്പം മടിച്ചു. സാധാരണക്കാരുമായി സംസാരിക്കണമല്ലോ. അതിന് എനിക്ക് ഏറെ ധൈര്യം സംഭരിക്കേണ്ടിയിരുന്നു. അച്ഛന് തന്ന വാക്കുകളാണ് എനിക്ക് ധൈര്യം പകര്‍ന്നത്.
‘ ഇതാണ് യഥാര്‍ത്ഥത്തിലുള്ള നീ, പോയി ലോകത്തിന് മുന്പില് നീ ആരെന്ന് കാണിച്ച് കൊടുക്ക്. സ്വീകരിച്ചാല്‍ നന്ന് ഇല്ലെങ്കില്‍ നീ സ്വയം മാറാന്‍ ശ്രമിക്കുക. ഇതായിരുന്നു അച്ഛന് തന്ന വാക്കുകളെന്ന് സല്മാന് പറയുന്നു. എന്നാല്‍ ജനങ്ങള്‍ എന്നെ തിരിച്ചറിഞ്ഞ് സ്വീകരിച്ചെന്നും ടെലിവിഷന്‍ എന്നമാധ്യമത്തിന്റെ ശക്തി അപ്പോഴാണ് മനസിലായതെന്നും സല്മാന് പുഞ്ചിരിയോടെ പറയുന്നു.
Post Your Comments