വിവാഹത്തോടെ സിനിമയില്‍ നിന്നും പിന്മാറിയ നടിയാണ് സംഗീത. തെന്നിന്ത്യന്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഈ താരം നീണ്ട ഇടവേളയ്ക്ക് ശേഷം നടന്‍ ആര്യയുടെ വധുവിനെ കണ്ടെത്തല്‍ റിയാലിറ്റി ഷോയായ എങ്ക വീട്ടു മാപ്പിളൈയിലൂടെ തിരിച്ചെത്തി. നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ സിനിമയില്‍ വീണ്ടും സജീവമാകാനാണ് ആഗ്രഹമെന്ന് സംഗീത തുറന്നു പറയുന്നു. തന്റെ ഏറ്റവുമടുത്ത സുഹൃത്തും സഹോദര തുല്യനുമായ നടന്‍ വിജയ്‌യെക്കുറിച്ചും ഒരു അഭിമുഖത്തില്‍ സംഗീത മനസ്സ് തുറക്കുന്നു
സംഗീതയുടെ വാക്കുകള്‍ ഇങ്ങനെ…. ‘വിജയുമായുള്ള അടുപ്പത്തെക്കുറിച്ച് പറയണമെങ്കില്‍ ഒരു കാലഘട്ടം പുറകിലേയ്ക്ക് പോകണം, അത്രയും നാളായുള്ള ബന്ധമാണത്. വിജയുടെ അച്ഛന്‍ എസ് എ ചന്ദ്രശേഖര്‍ അങ്കിള്‍ തന്റെ മുത്തച്ഛന്റെ പ്രൊഡക്ഷന്‍ കമ്ബനിയുമായി ചേര്‍ന്ന് ജോലി ചെയ്തിരുന്നു. അങ്ങനെ കുടുംബപരമായി തന്നെ വളരെ മുന്‍പു തന്നെ അറിയാമായിരുന്നു. വിജയ് സിനിമയില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ രണ്ടാമത്തേയോ മൂന്നാമത്തേയോ പടത്തില്‍ തന്നെ തനിക്ക് നായികയാകാനുള്ള ഓഫറുകള്‍ വന്നു. വിജയുടെ പടത്തിലൂടെ ഞാനരങ്ങേറ്റം കുറിക്കണമെന്ന് വീട്ടുകാര്‍ക്കും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ എന്തുകൊണ്ടോക്കെയോ അത് നടന്നില്ല.’ എന്നും സംഗീത അഭിമുഖത്തില്‍ വെളിപ്പെടുത്തി.
വിജയ്ക്കു വേണ്ടി നടത്തിയ ‘വിജയ് സ്റ്റാര്‍ നൈറ്റ് എന്ന പരിപാടിയില്‍ നൃത്തം ചെയ്യാന്‍ അവസരം ലഭിച്ചതോടെയാണ് സൗഹൃദം വളരെ ശക്തമായ രീതിയില്‍ തുടങ്ങുന്നതെന്നും സംഗീത പറയുന്നു. പലപ്പോഴും പ്രണയത്തിലൊന്നും ചെന്ന് ചാടരുതെന്ന് വിജയ് ഉപദേശിക്കുമായിരുന്നു. നല്ല രീതിയില്‍ വിവാഹം കഴിച്ച് സെറ്റിലാകണമെന്ന് പറയും. പക്ഷേ ഞാന്‍ ക്രിഷുമായി പ്രണയത്തിലായി. അവസാനം കാര്യം വിജയോട് തുറന്നു പറഞ്ഞു. പേടിച്ചാണ് വിജയെ കാണാന്‍ ചെന്നതെന്നും സംഗീത പറയുന്നു. ”പക്ഷേ ക്രിഷിനെ കണ്ടു കഴിഞ്ഞപ്പോള്‍ എന്നെ കെട്ടിപിടിച്ചു. അവന്‍ നല്ല പയ്യനാണെന്ന് പറഞ്ഞു. നിങ്ങള്‍ തമ്മില്‍ നല്ല ചേര്‍ച്ചയുണ്ടെന്നും പറഞ്ഞു. അങ്ങനെ ഇത്രയും വര്‍ഷമായി ഇപ്പോഴും എന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുകയും കൂടെ നില്‍ക്കുകയും ചെയ്യുന്നയാളാണ് വിജയ്. ക്രിഷിന്റെ മറ്റൊരു പേര് വിജയ് എന്നാണ്. വിജയുടെ ഭാര്യയുടെ പേര് സംഗീതയെന്നും. അങ്ങനെ അപ്രതീക്ഷിതമായി ഞങ്ങള്‍ രണ്ടു ദമ്പതികളും വിജയ്-സംഗീത ആയി” എന്നും സംഗീത കൂട്ടിചേര്‍ത്തു.
Post Your Comments