
നീണ്ട ഇടവേളയ്ക്കു ശേഷം ബോളിവുഡിന്റെ താര സുന്ദരി പ്രിയങ്ക ചോപ്ര സഞ്ജയ് ലീല ബന്‍സാലിയുടെ ബാജിറാവോ മസ്താനി എന്ന ചിത്രത്തിലൂടെ തിരികെയെത്തുകയാണ്. അതോടൊപ്പം തന്നെ പ്രിയങ്ക അടുത്തിടെ നടത്തിയ വെളിപ്പെടുത്തലുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയില്‍ വന്ന സമയം ഞാന്‍ ഒട്ടേറെ തവണ പിന്തള്ളപ്പെപ്പെട്ടു. മിക്ക സിനിമകളിലും എനിക്ക് പകരമെടുത്തത് സിനിമയില്‍ തന്നെ ഉന്നത ബന്ധമുള്ളവരാണ്.
ഇതില്‍ അങ്ങനെയുള്ളവരുടെ പെണ്മക്കളുമുണ്ട്. എനിക്കാണെങ്കില്‍ അങ്ങനെ സിനിമാ പാരമ്പര്യമില്ല. ഞാന്‍ സിനിമയില്‍ എത്തുമ്പോള്‍ കൂടെയുള്ളവരില്‍ മിക്കവരും കുടുംബപരമായി സിനിമാ ബന്ധമുള്ളവരാണ്. അതു കൊണ്ട് തന്നെ തുടക്കം എനിക്ക് അല്പം ബുദ്ധിമുട്ടുളളതായിരുന്നു. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പ്രിയങ്ക തന്റെ അനുഭവം തുറന്ന് പറഞ്ഞത്.
Post Your Comments