നടനായിട്ടാണ് മിഥുന്‍ കടന്നു വന്നതെങ്കിലും അവതാരകനെന്ന നിലയിലാണ് താരമിപ്പോള്‍ കൂടുതല്‍ ശ്രദ്ധ നേടുന്നത്. മിഥുന്റെ ഭാര്യ ലക്ഷ്മി മേനോന്‍ സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ്. സമകാലീന വിഷയങ്ങളെ ട്രോളിലൂടെ പ്രസന്റ് ചെയ്യുന്ന ലക്ഷ്മി മിഥുന്റെ ഭാര്യയാണെന്നുള്ളത് പലര്‍ക്കും അന്യമായ കാര്യമാണ്.
ഫെമിനിസം എന്ന സംഗതി സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ചൂടേറിയപ്പോള്‍ മികച്ച ട്രോളുമായി രംഗത്ത് വന്നു പ്രേക്ഷകരെ കയ്യിലെടുത്തിരുന്നു ലക്ഷ്മി മേനോന്‍. കസബ വിവാദവുമായി ബന്ധപ്പെട്ട പാര്‍വതിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നോ? ലക്ഷ്മി മേനോന്‍ ഇങ്ങനെ ഒരു ട്രോള്‍ അവതരിപ്പിച്ചതെന്നു പലര്‍ക്കും സംശയമായിരുന്നു.
എന്തായാലും തന്നെ പലരും നേരില്‍ കാണുമ്പോള്‍ ഈ വിഷത്തെക്കുറിച്ച് ചോദിക്കാറുണ്ടെന്നും പാര്‍വതിയെയാണോ നിങ്ങളുടെ ഭാര്യ ലക്ഷ്യമിട്ടത് എന്നൊക്കെയുള്ള ചോദ്യം ഉണ്ടാകുമെന്നും മിഥുന്‍ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെയ്ക്കുന്നു.
Post Your Comments