പ്ലസ് സൈസ് മോഡലുകള്‍ക്ക് പരസ്യങ്ങളില്‍ താരമൂല്യം ഏറെയാണെങ്കിലും സിനിമരംഗത്തേയ്ക്കുള്ള പ്രവേശനം പലപ്പോഴും സാധ്യമാകാറില്ല. ഇത്തരത്തില്‍ തന്റെ അനുഭവങ്ങള്‍ തുറന്ന് പറയുകയാണ് പ്ലസ് സൈസ് മോഡലും മിസ് എക്സ്ട്രാ ഓര്‍ഡിനറി പ്ലസ് സൈസ് ക്രൗണ്‍ ജേതാവുമായ ജിഷാ ചൗധരി. ബോളിവുഡ് സിനിമയില്‍ ഓഡിഷനു വേണ്ടി ചെല്ലുമ്പോള്‍ പറയുന്നത് ഇവിടെ നിങ്ങള്‍ക്ക് യോജിച്ചതല്ല സൗത്ത് ഇന്ത്യന്‍ സിനിമകളിലേക്ക് ചെല്ലൂ, അവര്‍ക്ക് വണ്ണമുള്ള സ്ത്രീകളെ ഇഷ്ടമാണ് എന്നാണ്. പെണ്ണായത് കൊണ്ട് സിനിമയിലേക്കുള്ള എന്‍ട്രി എളുപ്പമാണെന്നാണ് എല്ലാവരുടേയും വിചാരം.
ഇക്കൂട്ടത്തില്‍ പ്ലസ് സൈസ് മോഡലുകള്‍ ഏല്ക്കുന്ന പരിഹാസത്തെക്കുറിച്ചും ജിഷ തുറന്ന് പറയുന്നു. ചെറുപ്പം മുതല്‍ പൊണ്ണത്തടിച്ചി എന്ന പേരു കേട്ടാണ് വളര്‍ന്നത്. അത് എന്നെ മാനസികമായി തളര്‍ത്തി. എന്നാല്‍ മറ്റുള്ളവര്‍ പറയുന്നതല്ല സെല്‍ഫ് അക്സപ്റ്റന്‍സാണ് വേണ്ടതെന്ന് മനസിനെ പറഞ്ഞ് പഠിപ്പിച്ചു. ആത്മവിശ്വാസം കൂട്ടി. വണ്ണക്കൂടുതലിനെ അനുഗ്രഹമായി കണ്ടാല്‍ തീരാവുന്ന പ്രശ്നമേയുള്ളു. വണ്ണക്കൂടുലുള്ളവര്ക്കും ആരോഗ്യം മികച്ച രീതിയില്‍ സംരക്ഷിക്കാം. ഇത്തരത്തില്‍ വണ്ണമുള്ളവര്ക്കിടയില് ബോഡി പോസിറ്റിവിറ്റി എന്ന ആശയം പ്രചരിപ്പിക്കണമെന്നുണ്ട്. അതിനായി പ്ലസ് സൈസ് ഫാഷന്‍ ഫോട്ടോഷൂട്ട്, പ്ലസ് സൈസ് ക്ലോത്തിങ് ബ്രാന്‍ഡ് തുടങ്ങിയവ നടപ്പാക്കണമെന്നും ആഗ്രഹമുണ്ട്. ഇതിനൊക്കെ ഇടയിലും സിനിമ തന്നെയാണ് സ്വപ്നം. അത് നേടാനും താന്‍ ശ്രമിക്കുമെന്നും ജിഷ പറയുന്നു.
Post Your Comments